നാരങ്ങ അച്ചാർ ഇനി ഇങ്ങനെ തയ്യാറാക്കാം

  നാരങ്ങ - 4 എണ്ണം
    വറ്റൽമുളക് - 24 എണ്ണം
    ഉലുവ - 1/4 ടീസ്പൂൺ

 


ചേരുവകൾ

    നാരങ്ങ - 4 എണ്ണം
    വറ്റൽമുളക് - 24 എണ്ണം
    ഉലുവ - 1/4 ടീസ്പൂൺ
    കായം - ആവശ്യത്തിന്
    എള്ളെണ്ണ - ആവശ്യത്തിന്
    ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

    നാരങ്ങ നന്നായി കഴുകി തുടച്ചെടുക്കാം.
    നാരങ്ങയിൽ ചെറിയ തുളകളിട്ടു കൊടുക്കാം.
    അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാക്കാം.
    അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ചു ചൂടാക്കി നാരങ്ങ ചേർത്ത് വറുത്തു മാറ്റാം.
    ചൂടാറിയതിനു ശേഷം അവ ചെറിയ കഷ്ണങ്ങളായി മുറിക്കാം.
    മറ്റൊരു പാനിൽ കാൽ ടീസ്പൂൺ ഉലുവ, കുറച്ച് കായപ്പൊടി, വറ്റൽമുളക് എന്നിവ ചേർത്ത് വറുത്തു പൊടിച്ചെടുക്കാം.
    ഒരു പാൻ അടുപ്പിൽ വച്ച് നല്ലെണ്ണ ഒഴിച്ചു ചൂടാക്കാം.
    അതിലേക്ക് നാരങ്ങ കഷ്ണങ്ങളും അരപ്പും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം.
    ശേഷം അടുപ്പണച്ച് തണുക്കാൻ വയ്ക്കുക. വൃത്തിയുള്ള ഈർപ്പം കടക്കാത്ത പാത്രത്തിലേയ്ക്ക് ഇതു മാറ്റി സൂക്ഷിക്കാം.