കറിയുണ്ടാക്കാന്‍ മടിയാണോ ? കിടിലൻ മുരുങ്ങിയിലച്ചോറ് തയ്യാറാക്കാം 

*ചോറ് - മൂന്ന് തവി
*സവാള - ചെറിയൊരു കഷ്ണം
*നെയ്യ്, വെൡച്ചെണ്ണ - രണ്ട് ടീസ്പൂണ്‍
 

ചേരുവകള്‍

*ചോറ് - മൂന്ന് തവി
*സവാള - ചെറിയൊരു കഷ്ണം
*നെയ്യ്, വെൡച്ചെണ്ണ - രണ്ട് ടീസ്പൂണ്‍
*ഉപ്പ് ആവശ്യത്തിന്
*മുരിങ്ങയില - ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

*ഒരു ചീനച്ചട്ടിയോ, കടായിയോ അടുപ്പത്ത് വെച്ച് ചൂടാക്കുക.
*അതിലേക്ക് നെയ്യോ എണ്ണയോ ഒഴിക്കുക.
*ശേഷം സവാള ചെറുതായി അരിഞ്ഞ് ചേര്‍ക്കുക.
*സവാള അല്‍പ്പം മൂക്കുമ്പോള്‍ ചോറ് ഇട്ടുകൊടുക്കുക.
*ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക.
*അതിലേക്ക് മുരുങ്ങയില കൂടി ചേര്‍ത്ത് രണ്ട് മിനിട്ട് അടച്ചുവെച്ച് വേവിക്കുക.
*സ്വാധിഷ്ടമായ, പോഷകസമ്പുഷ്ടമായ മുരിങ്ങയിലച്ചോറ് തയ്യാറായി.
*ചൂടോടെ കഴിക്കണം എന്നുള്ളത് മാത്രമാണ് ഇത് കഴിക്കുമ്പോഴുള്ള നിബന്ധന.