ഇടിയപ്പം ഇങ്ങനെ തയ്യാറാക്കാം 

അരിപ്പൊടി - 1 കപ്പ് 

തണുത്ത വെള്ളം - 1 കപ്പ് 

ഉപ്പ്‌ - ആവശ്യത്തിന് 

തേങ്ങ - ആവശ്യത്തിന്

 
idiyappam

ചേരുവകൾ  

അരിപ്പൊടി - 1 കപ്പ് 

തണുത്ത വെള്ളം - 1 കപ്പ് 

ഉപ്പ്‌ - ആവശ്യത്തിന് 

തേങ്ങ - ആവശ്യത്തിന്

വെളിച്ചെണ്ണ -3-4സ്പൂൺ 

പാകം ചെയ്യുന്ന വിധം :

മിക്സിയുടെ ജാറിൽ അരിപ്പൊടി ഇട്ട് വെള്ളം ഒഴിച്ച് ഉപ്പും ചേർത്ത് ഒന്നു കറക്കി എടുക്കുക. ഇഡ്ഡലിപാത്രത്തിൽ വെള്ളം ചൂടാക്കാൻ വയ്ക്കുക. തട്ടിൽ എണ്ണ പുരട്ടി തേങ്ങ ഇട്ടു വയ്ക്കുക. ശേഷം മാവ് ചുവട് കട്ടിയുള്ള പാത്രത്തിൽ ഒഴിച്ച് 2 സ്പൂൺ വെളിച്ചെണ്ണ ചേർത്ത് യോജിപ്പിച്ച ശേഷം തീ കത്തിച്ചു കുറുക്കി എടുക്കുക.

ചൂടോടെത്തന്നെ പിഴിയാൻ ശ്രമിക്കുക. മാവ് ഉടൻ തന്നെ ഒരു പാത്രത്തിലേക്ക് മാറ്റുക. ഇഡ്ഡലി തട്ടിൽ എണ്ണ പുരട്ടി തേങ്ങ ഇടുക. സേവനാഴിയിൽ കുറച്ച് കുറച്ചായി നിറച്ചു തട്ടിൽ പിഴിഞ്ഞ് ഇഡ്ഡലിപാത്രത്തിൽ വച്ച് വേവിക്കുക.