നമുക്കും വീട്ടിൽ ഈസിയായി ഈ വിഭവം 
 

 

ചേരുവകൾ:

ഒരു ചിക്കൻ പത്തുപീസാക്കിയത്, തൊലിയോടുകൂടിയത്
ഉരുളക്കിഴങ്ങ്: 500 ഗ്രാം
വെള്ളം- അരക്കപ്പ്

പുരട്ടിവെക്കാൻ

വെളുത്തുള്ളി- 10 അല്ലി ചെറുതായി അരിഞ്ഞത്
ഉപ്പ്- ആവശ്യത്തിന്
കുരുമുളക്- രണ്ടുടീസ്പൂൺ
മുളകുപൊടി- രണ്ടു ടീസ്പൂൺ
ഉണങ്ങിയ പനിക്കൂർക്ക-ഒരുടേബിൾസ്പൂൺ
നാരങ്ങാനീര്- കാൽക്കപ്പ്
ഒലിവ് ഓയിൽ- കാൽകപ്പ്

ഗ്രീക്ക് ലെമൺ ചിക്കൻ തയ്യാറാക്കുന്നവിധം

 ചിക്കൻ ഒരു പാത്രത്തിൽ എടുത്ത് പുരട്ടാനുള്ള ചേരുവകൾ നന്നായി മിക്‌സ് ചെയ്ത് സൂക്ഷിച്ചുവെക്കുക. ഇത് രണ്ടുമണിക്കൂർ അടച്ചുവെക്കുക.
ഓവൻ 220 ഡിഗ്രിസെൽഷ്യസിൽ ഹീറ്റ് ചെയ്യുക. ബേക്കിങ് ട്രേ എടുത്ത് ചിക്കന്റെ തൊലിവരുന്ന ഭാഗം മുകളിലാക്കി അതിനിടയിൽ ഉരുളക്കിഴങ്ങുവെച്ച് അറൈഞ്ച് ചെയ്യുക. 15മിനിറ്റിനുശേഷംചിക്കനും ഉരുളക്കിഴങ്ങിനും മുകളിൽ പുരട്ടാനുള്ളവ ഒഴിച്ചുകൊടുക്കാം. തിരിച്ചിട്ടിശേഷം വീണ്ടും 15മിനിറ്റ് വേവിക്കുക.

വീണ്ടും പുരട്ടാനുള്ള ചേരുവ 

ഴിച്ചശേഷം 15മിനിറ്റ് ഗ്രിൽ ചെയ്യുക. ശേഷം ചിക്കൻമറ്റൊരു പ്ലേറ്റിലേക്കുമാറ്റിവെക്കുക.
ഉരുളക്കിഴങ്ങ് മാത്രം അഞ്ചുമുതൽ എട്ടുവരെ മിനിറ്റ് നല്ല ബ്രൗൺ നിറംലഭിക്കുന്നതുവരെ ഗ്രിൽ ചെയ്യുക. ശേഷം ചിക്കനൊപ്പം ഉരുളക്കിഴങ്ങും ചേർത്തു വിളമ്പാം.