പഴത്തൊലികൊണ്ടൊരു പഴംപൊരി തയ്യാറാക്കിയാലോ ?
സാധാരണ പഴം കഴിച്ചു കഴിഞ്ഞാൽ തൊലി വലിച്ചെറിയുകയാണ് പതിവ്. എന്നാൽ ഇനി പഴത്തൊലി കളയേണ്ട, ഏത്തപ്പഴ തൊലി കൊണ്ടാണ് പഴംപൊരി ഉണ്ടാക്കുന്നത്. നന്നായി കഴുകി തുടച്ചെടുത്ത ഏത്തപഴത്തിന്റെ തൊലി രണ്ടുഭാഗവും കളഞ്ഞ് കൃത്യമായ വലുപ്പത്തിൽ കത്രിക കൊണ്ട് മുറിച്ചെടുക്കാം.
ഒരു പാത്രത്തിൽ ആവശ്യത്തിനുള്ള മൈദയും ഇത്തിരി കടലമാവും ഒരു ടീസ്പൂൺ അരിപൊടിയും അൽപം ഏലയ്ക്കായ പൊടിച്ചതും പഞ്ചസാരയും കാൽ സ്പൂൺ ബേക്കിങ് സോഡയും ആവശ്യത്തിനുള്ള ഉപ്പും വെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. അതിലേക്ക് മുറിച്ച് വച്ചിരിക്കുന്ന ഏത്തപ്പഴ തൊലി മുക്കിവയ്ക്കണം. മറ്റൊരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ മാവിൽ മുക്കിയ ഏത്തപ്പഴം തൊലി എണ്ണയിൽ വറുത്ത് എടുക്കാം. നല്ല മൊരിഞ്ഞ പഴം ഇല്ല പഴംപൊരി റെഡി. ഇനി ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ.