മീന്‍ കറി തയാറാക്കാം

ചുവന്നുള്ളി -6
ഇഞ്ചി - -ചെറിയ കഷണം
മുളകു പൊടി - ഒന്നര ടീസ്പൂണ്‍
 

തക്കാളി -2
ചുവന്നുള്ളി -6
ഇഞ്ചി - -ചെറിയ കഷണം
മുളകു പൊടി - ഒന്നര ടീസ്പൂണ്‍
പുളി - നെല്ലിക്ക വലുപ്പത്തില്‍ 
കറിവേപ്പില -രണ്ട് തണ്ട് 

ഉണ്ടാക്കുന്ന വിധം

ഒരു കടായി അടുപ്പത്ത് വച്ച് അതിലേക്ക് വെള്ളം ഒഴിച്ച് തക്കാളിയും ഉള്ളിയും ഇട്ട് 5 മിനിറ്റ് തിളപ്പിക്കുക. ശേഷം തക്കാളിയെടുത്ത് തൊലികളയുക. തൊലി കളഞ്ഞുവച്ച തക്കാളിയും ഉള്ളിയും രണ്ടു സ്പൂണ്‍ മുളകുപൊടിയും ഇഞ്ചിയും ചേര്‍ത്ത് മിക്‌സിയിലിട്ട് വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക. ശേഷം ഒരു ചട്ടി അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക. ശേഷം ഈ അരപ്പ് അരച്ച് ചേര്‍ത്തിളക്കുക

ആവശ്യത്തിനുള്ള വെള്ളം ചേര്‍ത്ത് തിളപ്പിച്ചു അതിലേക്ക് പുളിയൊഴിച്ച് ഉപ്പും ചേര്‍ത്തു ഒന്നുകൂടി തിളപ്പിക്കുക. ഇതിലേക്ക് മീന്‍ ചേര്‍ത്ത് ഇ ളക്കി മൂടിവച്ചു വേവിക്കാം. മീന്‍ വെന്തു കഴിയുമ്പോള്‍ അര സ്പൂണ്‍ ഉലുവപൊടിയും കുറച്ചു കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ചേര്‍ത്ത് ഇറക്കി വയ്ക്കാം. അടിപൊളി മീന്‍ കറി റെഡി. ചോറിനൊപ്പവും ചപാത്തിക്കൊപ്പവും കപ്പയ്‌ക്കൊപ്പവുമൊക്കെ കഴിക്കാവുന്നതാണ്.