സവാളയും തേങ്ങാപ്പാലും കൊണ്ട് വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന സര്‍ലാസ് 

സവാള, തേങ്ങ, ഉപ്പ്, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, കുരുമുളകുപൊടി, വിനാഗിരി, വെളിച്ചെണ്ണ

 


ആവശ്യമായ സാധനങ്ങള്‍

സവാള, തേങ്ങ, ഉപ്പ്, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, കുരുമുളകുപൊടി, വിനാഗിരി, വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

മൂന്നു നാല് സവാള ചെറുതായി അരിഞ്ഞ ഉപ്പ് ചേര്‍ത്ത് മാറ്റിവെക്കുക. ശേഷം ഒരു മുറി തേങ്ങ ചിരകിയതിലേക്ക് അരകപ്പ് വെള്ളം ചേര്‍ത്ത് മികിസിയില്‍ അടിച്ചെടുക്കുക. ശേഷം തേങ്ങാപ്പാല്‍ പിഴിഞ്ഞെടുക്കുക. നേരത്തെ മാറ്റിവെച്ച സവാളയുടെ നീരു കളഞ്ഞെടുക്കുക. ഇതിലേക്ക് ഇഞ്ചി ചെറുതായി അരിഞ്ഞതും കറിവേപ്പിലയും പച്ചമുളക് ചെറുതായി അരിഞ്ഞതും നന്നായി മിക്‌സ് ചെയ്യുക .ശേഷം നീരു കളഞ്ഞ സവാളയിലേക്ക് കുരുമുളകുപൊടി, രണ്ടുടീസ്പൂണ്‍ വിനാഗിരിയും ചേര്‍ക്കുക. ശേഷം നേരത്തെ മാറ്റിവെച്ച തേങ്ങാപ്പാല്‍ ഈ മിശ്രിതത്തിലേക്ക് ചേര്‍ക്കുക. ഒരുടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി എടുത്താല്‍ രുചികരമായ സര്‍ലാസ് റെഡി.