കുറഞ്ഞ സമയം കൊണ്ട് കിടിലൻ സാമ്പാർ തയാറാക്കാം

ആവശ്യമായ സാധനങ്ങൾ

പരിപ്പ് വേവിക്കാൻ:

തുവർദാൽ – 1 കപ്പ്

മഞ്ഞൾപ്പൊടി – ¼ ടി സ്പൂൺ

 

ആവശ്യമായ സാധനങ്ങൾ

പരിപ്പ് വേവിക്കാൻ:

തുവർദാൽ – 1 കപ്പ്

മഞ്ഞൾപ്പൊടി – ¼ ടി സ്പൂൺ

വെള്ളം – ആവശ്യത്തിന്

പച്ചക്കറികൾ:

വെണ്ട – 5–6 എണ്ണം

മത്തങ്ങ – 1 കപ്പ്

വഴുതന – 1 എണ്ണം

മുല്ലങ്കി – ½ കപ്പ്

ഉരുളക്കിഴങ്ങ് – 1 എണ്ണം

ചെറിയ ഉള്ളി – 8–10 എണ്ണം

തക്കാളി – 1 എണ്ണം

ഉപ്പ് – ആവശ്യത്തിന്

കായം – ഒരു നുള്ള്

മസാലകൾ:

സാമ്പാർ പൊടി – 2 ടേബിൾ സ്പൂൺ

പുളി – ചെറിയൊരു നാരങ്ങ വലുപ്പം (വെള്ളത്തിൽ കുതിർത്ത് നീർ എടുക്കുക)

താളിക്ക്:

നള്ളെണ്ണ – 2 ടേബിൾ സ്പൂൺ

കടുക് – 1 ടി സ്പൂൺ

ഉണക്കമുളക് – 2 എണ്ണം

കറിവേപ്പില – കുറച്ച്

തയ്യാറാക്കുന്ന വിധം

തുവർദാൽ മഞ്ഞൾപ്പൊടി ചേർത്ത് പ്രഷർ കുക്കറിൽ നന്നായി വേവിക്കുക.

പച്ചക്കറികൾ ഉപ്പും വെള്ളവും ചേർത്ത് പാകം ആകുവോളം വേവിക്കുക.

പുളിനീരും സാമ്പാർ പൊടിയും ചേർത്ത് കുറച്ച് സമയം വേവിക്കുക.

വേവിച്ച പരിപ്പ് ചേർത്ത് സാംബാർ തിളപ്പിക്കുക.

നള്ളെണ്ണ ചൂടാക്കി കടുക്, ഉണക്കമുളക്, കറിവേപ്പില പൊട്ടിച്ചെടുത്ത് താളിക്കുക.
ഇത് സാംബാറിലേക്ക് ഒഴിക്കുക.

അവസാനം ഒരു നുള്ള് കായം ചേർക്കുക.