കിടിലൻ അട തയ്യാറാക്കാം 

ചെറുപഴം(മൈസൂർ) 8-10 എണ്ണം
    തേങ്ങ ചിരകിയത് അരമുറി
    പഞ്ചസാര കാൽ കപ്പ്
 

ആവശ്യമായ ചേരുവകൾ

    ചെറുപഴം(മൈസൂർ) 8-10 എണ്ണം
    തേങ്ങ ചിരകിയത് അരമുറി
    പഞ്ചസാര കാൽ കപ്പ്
    ഏലയ്ക്കാപ്പൊടി അര ടീസ്പൂൺ
    ഉപ്പ് കാൽ ടീസ്പൂൺ
    ഗോതമ്പ് പൊടി 2 കപ്പ്

തയ്യാറാക്കുന്ന വിധം

ചെറുപഴം, തേങ്ങ ചിരകിയത്, പഞ്ചസാര, ഏലയ്ക്കാപ്പൊടി, ഉപ്പ് എന്നിവ മിക്സിയിൽ അടിച്ചെടുക്കുക(നല്ലതുപോലെ അരയണമെന്നില്ല). ഇത് ഗോതമ്പുപൊടിയിലേക്ക് ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് അധികം അയവില്ലാത്ത ഒരു പരുവത്തിൽ കലക്കി എടുക്കുക. ശേഷം കീറിയെടുത്ത വാഴയിലയിൽ ഒന്നോ രണ്ടോ സ്പൂൺ ഒഴിച്ച് നല്ലതുപോലെ കനം കുറച്ച് സ്പൂൺ കൊണ്ട് തന്നെ പരത്തിയെടുക്കാം. ഇനി ഇല മടക്കി ആവിയിൽ വച്ച് 10 മിനിറ്റ് വേവിച്ചെടുക്കാം. സ്വാദിഷ്ടമായ ചെറുപഴം ഇലയട തയ്യാറായി.