കറിവേപ്പില ചമ്മന്തി തയ്യാറാക്കുന്ന വിധം

    തേങ്ങ- 1 കപ്പ്
    കറിവേപ്പില- 2 തണ്ട്
    ഉപ്പ്- ആവശ്യത്തിന്
 

ചേരുവകൾ

    തേങ്ങ- 1 കപ്പ്
    കറിവേപ്പില- 2 തണ്ട്
    ഉപ്പ്- ആവശ്യത്തിന്
    വറ്റൽമുളക്- 3
    കടുക്- 1/4 ടീസ്പൂൺ
    വെളിച്ചെണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

    അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം.
    അതിലേയ്ക്ക് കടുക് ചേർത്തു പൊട്ടിക്കാം.
    വറ്റൽമുളക് ചേർത്തു വറുക്കാം.
    ഒരു കപ്പ് തേങ്ങ ചിരകിയതിലേയ്ക്ക് രണ്ട് തണ്ട് കറിവേപ്പില ഇലകളും, ആവശ്യത്തിന് ഉപ്പും ചേർത്ത് അരയ്ക്കാം.
    ഇത് എണ്ണയിലേയ്ക്കു ചേർത്ത് ഇളക്കി യോജിപ്പിച്ച് വേവിക്കാം.
    പനിയാരത്തിനൊപ്പം ഇത് കഴിക്കാം.