ക്രിസ്പി ഉള്ളിവട തയ്യാറാക്കാം
സവാള- 1
ഉരുളക്കിഴങ്ങ്- 1
കറിവേപ്പില- ആവശ്യത്തിന്
അരിപ്പൊടി- 1/2 കപ്പ്
ഇഞ്ചി- ചെറിയ കഷ്ണം
ചേരുവകൾ
സവാള- 1
ഉരുളക്കിഴങ്ങ്- 1
കറിവേപ്പില- ആവശ്യത്തിന്
അരിപ്പൊടി- 1/2 കപ്പ്
ഇഞ്ചി- ചെറിയ കഷ്ണം
ഉപ്പ് ആവശ്യത്തിന്
ഗരം മസാല- 1/4 ടീസ്സൂൺ
ചില്ലി ഫെയ്ക്സ്- 1 ടീസ്സൂൺ
മഞ്ഞൾപ്പൊടി- 1/4 ടീസ്സൂൺ
തയ്യാറാക്കുന്ന വിധം
ഒരു വലിയ സവാള ചെറുതായി അരിഞ്ഞതിലേക്ക് ഒരു ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്തെടുക്കാം, അല്ലെങ്കിൽ നീളത്തിൽ അരിഞ്ഞെടുക്കാം.
ഇഞ്ചി ചെറുതായി അരിഞ്ഞതും, കാൽ ടീസ്പൂൺ ഗരംമസാലയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ആവശ്യത്തിന് ഉപ്പും അര കപ്പ് അരിപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം.
മസാല ഇളക്കി ചേർക്കുന്നതിന് ആവശ്യത്തിന് വെള്ളവും ഒഴിക്കാം.
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് വറുക്കാനാവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം.
തയ്യാറാക്കിയ മാവിൽ നിന്നും കുറച്ച് വീതം എടുത്ത് എണ്ണയിലേക്ക് ചെറിയ ഉരുളകളാക്കി ചേർത്ത് വറുക്കാം. ചായക്കൊപ്പം ചൂടോടെ കഴിച്ചു നോക്കൂ.