നല്ല മൊരിഞ്ഞ ഉള്ളിദോശ തയ്യാറാക്കാം 

1. എണ്ണ – പാകത്തിന്

2. ദോശമാവ് – അര ലീറ്റര്‍

3. ഉള്ളി പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

തക്കാളി പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

 

ചേരുവകള്‍

1. എണ്ണ – പാകത്തിന്

2. ദോശമാവ് – അര ലീറ്റര്‍

3. ഉള്ളി പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

തക്കാളി പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

പച്ചമുളക് പൊടിയായി അരിഞ്ഞത് – മൂന്ന്

മല്ലിയില പൊടിയായി അരിഞ്ഞത് – കാല്‍ കപ്പ്

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

ദോശക്കല്ലില്‍ മയം പുരട്ടി ഒരു തവി മാവൊഴിച്ചു പരത്തുക.

ഇതിനു മുകളില്‍ മൂന്നാമത്തെ ചേരുവ യോജിപ്പിച്ചതു വിതറണം.

എണ്ണയോ നെയ്യോ തൂവി മറിച്ചിട്ട് നന്നായി മൊരിയുമ്പോള്‍ ചൂടോടെ വിളമ്പാം