കൊതിപ്പിക്കുന്ന ക്ലാസിക് മസാല കൂൺ കറി തയ്യാറാക്കാം
കൂൺ- 400 ഗ്രാം
സവാള- 3
ഇഞ്ചി വെളുത്തുള്ളി അരച്ചത്- 1 ടേബിൾസ്പൂൺ
പച്ചമുളക്- 4
കറിവേപ്പില- ആവശ്യത്തിന്
മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
മുളകുപൊടി- 1.5 ടീസ്പൂൺ
ബട്ടൺ കൂണാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇവ വൃത്തിയായി കഴുകിയെടുക്കാൻ മറക്കേണ്ട. ദിവ്യ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
കൂൺ- 400 ഗ്രാം
സവാള- 3
ഇഞ്ചി വെളുത്തുള്ളി അരച്ചത്- 1 ടേബിൾസ്പൂൺ
പച്ചമുളക്- 4
കറിവേപ്പില- ആവശ്യത്തിന്
മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
മുളകുപൊടി- 1.5 ടീസ്പൂൺ
കാശ്മീരിമുളകുപൊടി- 1.5 ടീസ്പൂൺ
മല്ലിപ്പൊടി- 3/4 ടീസ്പൂൺ
ഗരംമസാല- 1 ടീസ്പൂൺ
മീറ്റ് മസാല- 1 ടേബിൾസ്പൂൺ
കുരുമുളകുപൊടി- 1 ടീസ്പൂൺ
തക്കാളി- 2
ഉപ്പ്- ആവശ്യത്തിന്
വെള്ളം- 1/4 കപ്പ്
തയ്യാറാക്കുന്ന വിധം
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കുക.
അതിലേക്ക് മൂന്ന് സവാള ചെറുതായി അരിഞ്ഞതു ചേർത്ത് വഴറ്റുക.
സവാളയുടെ നിറം മാറി വരുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ഒരു ടേബിൾസ്പൂൺ, നാല് പച്ചമുളക് അരിഞ്ഞത്, കറിവേപ്പില എന്നിവ ചേർത്ത് ഇളക്കുക.
ഇവ വെന്തു വരുമ്പോൾ അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒന്നര ടീസ്പൂൺ മുളകുപൊടി, ഒന്നര ടീസ്പൂൺ കാശ്മീരിമുളകുപൊടി, മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ ഗരംമസാല, ഒരു ടേബിൾസ്പൂൺ മീറ്റ് മസാല അല്ലെങ്കിൽ ചിക്കൻ മസാല, ഒരു ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്തിളക്കി യോജിപ്പിക്കുക.
രണ്ട് ഇടത്തരം വലിപ്പമുള്ള തക്കാളി ചെറിയ കഷ്ണങ്ങളായി അരിഞ്ഞതു ചേർത്ത് വഴറ്റുക.
തക്കാളി ഉടഞ്ഞു വരുമ്പോൾ കഴുകി വൃത്തിയാക്കി അരിഞ്ഞ കൂൺ ചേർത്തിളക്കുക.
ആവശ്യത്തിന് ഉപ്പും കാൽ കപ്പ് വെള്ളവും ഒഴിച്ച് അടച്ചു വച്ച് വേവിക്കുക.