ചെട്ടിനാട് മുട്ടക്കറി തയ്യറാക്കാം
സവാള-ഒരെണ്ണം
തക്കാളി-ഒരെണ്ണം
ഗരം മസാല-ഒരു ടേബിൾ സ്പൂൺ
കറുവാപ്പട്ട- ഒരു ചെറിയ കഷണം
ആവശ്യമുള്ള സാധനങ്ങൾ
മുട്ട-3 എണ്ണം
സവാള-ഒരെണ്ണം
തക്കാളി-ഒരെണ്ണം
ഗരം മസാല-ഒരു ടേബിൾ സ്പൂൺ
കറുവാപ്പട്ട- ഒരു ചെറിയ കഷണം
ഗ്രാമ്പൂ- ഒരെണ്ണം
ഉപ്പ് - പാകത്തിന്
മല്ലിയില - ഒരു ടേബിൾ സ്പൂൺ
എണ്ണ - ആവശ്യത്തിന്
കറിവേപ്പില - 2 തണ്ട്
മസാല തയ്യാറാക്കാൻ
തേങ്ങ ചിരകിയത് -ഒരു ടേബിൾ സ്പൂൺ
ചുവന്ന മുളക്-2 എണ്ണം
വെളുത്തുള്ളി ചതച്ചത് -5 എണ്ണം
ഇഞ്ചി ചതച്ചത് - ഒരു ചെറിയ കഷ്ണം
മല്ലി- 1/2 ടേബിൾ സ്പൂൺ
കുരുമുളക്- ഒരു ടീസ്പൂൺ
ജീരകം-ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
മുട്ട പുഴുങ്ങി തോടു കളഞ്ഞ് രണ്ടാക്കി മുറിക്കുക. ചീനച്ചട്ടി ചൂടാക്കി അരപ്പിനുള്ളവ എണ്ണ ചേർക്കാതെ ചൂടാക്കിയെടുക്കുക. ചൂടാറുമ്പോൾ നല്ല മയത്തിൽ അരച്ചെടുക്കണം.
ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഗ്രാമ്പൂ, കറുവാപ്പട്ട, കറിവേപ്പില എന്നിവ ചൂടാക്കുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കുക. ഇനി സവാള ചേർത്ത് വഴറ്റണം. സവാള മൂത്തുവരുമ്പോൾ തക്കാളി ചേർക്കുക. ഇതിലേക്ക് ഗരം മസാലയും ഉപ്പും ചേർത്തിളക്കണം. നല്ലതുപോലെ വഴറ്റി അരച്ചു വച്ച മസാലയും ചേർത്തിളക്കി അഞ്ച് മിനിറ്റ് വേവിക്കുക. വെന്തു കഴിയുമ്പോൾ പുഴുങ്ങി വച്ച മുട്ട ചേർത്തിളക്കി തിളയ്ക്കുമ്പോൾ വാങ്ങി വയ്ക്കാം. മല്ലിയില ചേർത്ത് ചൂടോടെ വിളമ്പാം.