'ബട്ടർ ചിക്കൻ' ഈസിയായി തയ്യാറാക്കാം
 

 

ആവശ്യമായ ചേരുവകൾ:

ചിക്കൻ – ഒരു കിലോ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടേബിൾ സ്പൂൺ
കുരുമുളകുപൊടി – 1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ബട്ടർ – 2 ടേബിൾ സ്പൂൺ
സവാള – ഒന്ന്
കശുവണ്ടി – 15
വിനാഗിരി – അര ടീസ്പൂൺ
പഞ്ചസാര -അര ടീസ്പൂൺ
ഗരം മസാല – അരടീസ്പൂൺ
ഫ്രഷ് ക്രീം – 1 ടേബിൾ സ്പൂൺ
കസൂരി മേത്തി – ആവശ്യത്തിന്
മല്ലിയില – ഒരു തണ്ട്

ബട്ടര്‍ ചിക്കന്‍ തയ്യാറാകുന്ന വിധം

ചിക്കൻ കഴുകി വൃത്തിയാക്കിയതിൽ കുരുമുളകുപൊടി, മഞ്ഞൾപൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നീ ചേരുവകൾ പുരട്ടി അര മണിക്കൂർ മാരിനേറ്റ് ചെയ്യാനായി വെക്കുക. പാനിൽ ഒരു ടേബിൾസ്പൂൺ ബട്ടർ ഇട്ട് സവാള വഴറ്റുക. സവാള ബ്രൗൺ നിറമാകുമ്പോൾ കശുവണ്ടിയും ചേർത്ത് വഴറ്റുക.

ആവശ്യത്തിന് ഉപ്പും അര ടീസ്പൂൺ പഞ്ചസാരയും കൂടി ചേർക്കാവുന്നതാണ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഒരു ടേബിൾസ്പൂൺ വിനാഗിരിയും ചേർക്കുക. കുരുമുളകുപൊടി ഗരം മസാലയും ചേർത്തു മസാലയുടെ പച്ചമണം മാറിയാൽ ഇറക്കി വെക്കുക. ഇത് ചൂടാറിയ ശേഷം മിക്സിയിൽ നന്നായി അരച്ചെടുക്കുക.

വീണ്ടും പാൻ അടുപ്പിൽ വെച്ച് ചൂടാവുമ്പോൾ ബട്ടർ ചേർക്കുക. ഇതിലേക്ക് ചിക്കൻ ചേർത്ത് ഫ്രൈ ചെയ്തെടുക്കുക. പകുതി ഫ്രൈ ആയി കഴിഞ്ഞാൽ മിക്സിയിൽ അരച്ചെടുത്ത ഈ മിശ്രിതം ചേർക്കുക. ഇത് തിളച്ചു വരുമ്പോൾ മുകളിലായി ഫ്രഷ് ക്രീമും കസൂരി മേത്തിയും മല്ലിയിലയും വിതറികൊടുക്കാം. രുചികരമായ ബട്ടർ ചിക്കൻ റെഡി.