ബൺ ദോശ  തയ്യാറാക്കാം

അവൽ                                 1 കപ്പ്

ഉലുവ‌                              1/2 ടീസ്പൂൺ

തേങ്ങ ചിരകിയത്       ഒരു കപ്പ്

വെള്ളം                           ആവശ്യത്തിന്

ഉപ്പ്                                       പാകത്തിന്

 

വേണ്ട ചേരുവകൾ

പച്ചരി                                    2 കപ്പ്

അവൽ                                 1 കപ്പ്

ഉലുവ‌                              1/2 ടീസ്പൂൺ

തേങ്ങ ചിരകിയത്       ഒരു കപ്പ്

വെള്ളം                           ആവശ്യത്തിന്

ഉപ്പ്                                       പാകത്തിന്

വെളിച്ചെണ്ണ                    3  ടീസ്പൂൺ

കടുക്                               ഒരു ടീസ്പൂൺ

ഉഴുന്നുപരിപ്പ്                  2  ടീസ്പൂൺ

പച്ചമുളക്                          5  എണ്ണം

കറിവേപ്പില                 ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം അരിയും ഉലുവയും നന്നായി കഴുകി അഞ്ച് മണിക്കൂർ നേരം കുതിർക്കാനായി വയ്ക്കുക. ശേഷം അവൽ കഴുകി അല്പം വെള്ളം തളിച്ചിളക്കി വയ്ക്കുക. കുതിർത്ത അരിയും ഉലുവയും അവിലും തേങ്ങയും ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് മയത്തിൽ അരച്ച് പാകത്തിന് ഉപ്പ് ചേർത്തിളക്കി പുളിക്കാൻ വയ്ക്കുക. ശേഷം വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉഴുന്നുപരിപ്പ് ചേർത്ത് മൂക്കുമ്പോൾ പച്ചമുളകും കറിവേപ്പിലയും ചെറുതായി മുറിച്ചത് ചേർത്ത് വഴറ്റി പുളിച്ചു വന്ന ദോശമാവിലേക്ക് ചേർത്തിളക്കി വയ്ക്കുക. അപ്പച്ചട്ടി ചൂടാക്കി ഒരു കയിൽ മാവൊഴിച്ച് പരത്താതെ അടച്ചു വച്ച് ആവിയിൽ വേവിക്കുക. ബാക്കി മാവും ഇതേപോലെ ചെയ്യുക. ഉണ്ടാക്കാനെളുപ്പമുള്ള നല്ല രുചികരമായ ഓയിൽ ഫ്രീ സോഫ്റ്റ് ബൺ ദോശ തയ്യാറായി കഴിഞ്ഞു. ചൂടോടെ ചട്നി കൂട്ടി കഴിക്കാം.