ഒന്ന് വെറൈറ്റി പിടിക്കാം ; തയ്യാറാക്കാം വെറ്റില ഹല്‍വ
ആദ്യം തന്നെ പത്തോ പതിനഞ്ചോ പുതിയ വെറ്റില ഇലകള്‍ തണ്ട് കളഞ്ഞ് കഴുകി വൃത്തിയാക്കുക. ഇത് മിക്സി ജാറില്‍ ഇട്ടു അരച്ചെടുക്കുക.
- ആദ്യം തന്നെ പത്തോ പതിനഞ്ചോ പുതിയ വെറ്റില ഇലകള്‍ തണ്ട് കളഞ്ഞ് കഴുകി വൃത്തിയാക്കുക. ഇത് മിക്സി ജാറില്‍ ഇട്ടു അരച്ചെടുക്കുക.
- വെറ്റില അരച്ചത് അരിച്ചെടുക്കുക ഇതിലേക്ക് കാല്‍ കപ്പ് കോണ്‍ ഫ്ലോര്‍ കുറച്ചു കുറച്ചായി ചേര്‍ത്ത് മിക്സ് ചെയ്യുക. കട്ട കെട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിലേക്ക് ഒരു കപ്പ് വെള്ളം കൂടി ഒഴിച്ച് നേര്‍പ്പിക്കുക.
- ഒരു പാനില്‍ ഒരു ടീസ്പൂണ്‍ നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് കുറച്ചു ഡ്രൈ ഫ്രൂട്സ് ഇട്ടു വഴറ്റുക. ഇത് കോരി വയ്ക്കുക. ശേഷം പാനിലേക്ക് ഒരു കപ്പ് പഞ്ചസാര ചേര്‍ക്കുക. ഇതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് ഇളക്കി പഞ്ചസാര പാനി ഉണ്ടാക്കുക.
- ഇത് തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ നേരത്തെ തയ്യാറാക്കിയ വെറ്റില മിക്സ് ഇതിലേക്ക് ഒഴിക്കുക. മീഡിയം ഫ്ലെയ്മില്‍ വച്ച്, ഇടവിടാതെ ഇളക്കുക. ഇത് കട്ടിയായി വരുമ്പോള്‍ ഒരു ടീസ്പൂണ്‍ നിറച്ച് നെയ്യ് കൂടി ചേര്‍ത്ത് നന്നായി ഇളക്കുക. അഞ്ചു മിനിറ്റിന് ശേഷം, നേരത്തെ വറുത്തു വെച്ച ഡ്രൈ ഫ്രൂട്സ് കൂടി ഇതിലേക്ക് ചേര്‍ത്ത് ഇളക്കി ഇറക്കി വയ്ക്കാം. ചൂടുള്ളപ്പോള്‍ തന്നെ, നെയ്യ് പുരട്ടിയ ഒരു പാത്രത്തിലേക്ക് ഹല്‍വ പകര്‍ന്നു വയ്ക്കുക. രുചികരമായ വെറ്റില ഹല്‍വ റെഡി!