ബീഫ് വിന്താലു  തയ്യാറാക്കാം 

 

-: അവശ്യമായ ചേരുവ :-
1) ബീഫ് കഷ്ണങ്ങൾ ആക്കിയത് :- 1 kg
2) വെളുത്തുള്ളി :- 5 അല്ലി 
3) ചുവന്നുള്ളി :- 10 എണ്ണം 
4) ഇഞ്ചി :- 1 കഷ്ണം 
5) മല്ലിപ്പൊടി :- രണ്ട് ടീസ്പൂൺ 
6) വറ്റൽ മുളക് :- 3 എണ്ണം 
7) പെരും ജീരകം :- ഒരു ടേബിൾ സ്പൂൺ 
 മഞ്ഞൾപൊടി :- അര ടീസ്പൂൺ 
9) ഉലുവ :- അര ടീസ്പൂൺ 
10) കടുക് :- 1ടീസ്പൂൺ 
11) വിനാഗിരി :- 4 ടീസ്പൂൺ 
12) കുരുമുളക് :- അര ടീസ്പൂൺ 
13) മുളകുപൊടി :-2 ടീസ്പൂൺ 
14) പഞ്ചസാര :- അര ടീസ്പൂൺ 
15) ഉപ്പ് :- അവശ്യത്തിനു 
🍴 -: തയാറാക്കുന്ന വിധം :-

1) പെരും ജീരകവും ഉലുവയും കടുകും വറ്റൽ മുളകും കൂടി ചൂടാക്കി പൊടിച്ചു എടുക്കുക. അത് ഒരു പത്രത്തിൽ ആക്കി അതിൽ പഞ്ചസാര വിനാഗിരി എന്നിവ ചേർത്ത് മിക്സ്‌ ചയ്തു വെക്കുക.. 
2) കുക്കർ എടുത്തു അതിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ അതിലേക് ചതച്ച ഇഞ്ചി വെളുത്തുള്ളി ചേർത്ത് പച്ചമണം മാരുന്നവരെ ഇളക്കുക. നന്നായി മൂത്ത് വരുമ്പോൾ മല്ലിപൊടി മുളകുപൊടി ഇട്ട് മൂത്ത്‌ വരുമ്പോൾ മഞ്ഞൾപൊടി ഇട്ട് നല്ലപോലെ ഇളക്കി വെക്കുക. 
3) അതിലോട്ടു മിക്സ്‌ ചെയ്ത ചേരുവ ചേർത്ത് ഇളക്കി ഇതിലൊട്ട് ബീഫ് ചേർത്ത് ഇളക്കുക.. അര ഗ്ലാസ്‌ വെള്ളവും ചേർത്ത് ഉപ്പും ചേർത്ത് ഇളക്കി വെച്ചു കുക്കർ അടച്ചു വെച്ചു വേവിക്കുക... (വേവിന് അനുസരിച് വിസിൽ തിരുമാനിക്കുക).  വെന്ത് വെന്ത് കഴിയുമ്പോൾ അതിൽ വെള്ളം ഉണ്ടങ്കിൽ വറ്റിച്ചു എടുക്കുക.