നാടൻ അയല ഫ്രൈ  തയ്യാറാക്കാം 

 

ആവശ്യമായവ:
അയല - 3 എണ്ണം
മുളക് പൊടി – 1 1/2 tbsp
കുരുമുളക് പൊടി – 1 tsp
മഞ്ഞൾ പൊടി – 1/4 tsp
ഇഞ്ചി - 1 tsp
വെളുത്തുള്ളി – 1 tsp
നാരങ്ങ നീര് – 1.5 tsp
കറി വേപ്പില – 2 തണ്ട്
തയാറാക്കുന്നവിധം:
മീൻ വൃത്തിയാക്കി വരഞ്ഞു വെയ്ക്കുക.മുളക് ,മഞ്ഞൾ ,കുരുമുളക് പൊടികളും,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നാരങ്ങ നീര്,ഉപ്പും കൂടി കുറച്ചു വെള്ളവും ചേർത്ത് മിക്സ്‌ ചെയ്യുക.
     ഈ മിക്സ് മീനിൽ നല്ലപോലെ   പുരട്ടി 1/2 മണിക്കൂർ ഫ്രിഡ്ജിൽ വെയ്ക്കുക. പാനിൽ വെളിച്ചെണ്ണ ചൂടാക്കി കറി വേപ്പില ഇട്ട ശേഷം അതിനു മുകളിൽ മീൻ ഇട്ടു രണ്ടു വശവും വറക്കുക.