ചുവന്ന മുളകിന്റെ എരിവും ചെമ്മീന്റെ തനതായ രുചിയും ചേരുന്ന സ്പെഷ്യൽ റെഡ് ചില്ലി!

ചേരുവകൾ
ചെമ്മീൻ – 500 ഗ്രാം (കഴുകി വൃത്തിയാക്കിയത്)
മഞ്ഞൾപ്പൂടി – 1/2 ടീ സ്പൂൺ
മുളകുപൊടി – 1 ടീ സ്പൂൺ
ചുവന്ന മുളക് അരച്ചത് (Red chilli paste) – 3 ടേബിൾ സ്പൂൺ
കട്ടിയുള്ള തേങ്ങാപ്പാൽ – 1/2 കപ്പ്
വിനാഗിരി (Vinegar) – 3 ടീ സ്പൂൺ
ചെറിയുള്ളി (കുഞ്ഞുള്ളി) – 4 എണ്ണം (അരിഞ്ഞത്)

 

ചേരുവകൾ
ചെമ്മീൻ – 500 ഗ്രാം (കഴുകി വൃത്തിയാക്കിയത്)
മഞ്ഞൾപ്പൂടി – 1/2 ടീ സ്പൂൺ
മുളകുപൊടി – 1 ടീ സ്പൂൺ
ചുവന്ന മുളക് അരച്ചത് (Red chilli paste) – 3 ടേബിൾ സ്പൂൺ
കട്ടിയുള്ള തേങ്ങാപ്പാൽ – 1/2 കപ്പ്
വിനാഗിരി (Vinegar) – 3 ടീ സ്പൂൺ
ചെറിയുള്ളി (കുഞ്ഞുള്ളി) – 4 എണ്ണം (അരിഞ്ഞത്)
തേങ്ങാ കൊത്ത് – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന് (തവയിൽ വഴറ്റാൻ)
ഉപ്പ് – പാകത്തിന്
വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
സ്റ്റെപ്പ് 1: ചെമ്മീൻ വേവിക്കലും വറ്റിക്കലും
ഒരു പാൻ (തവ) എടുക്കുക. പാൻ ചൂടാക്കുന്നതിന് മുൻപ് തന്നെ കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ചെമ്മീൻ അതിലേക്ക് നിരത്തി വെക്കുക.
ഇതിലേക്ക് മഞ്ഞൾപ്പൂടി, മുളകുപൊടി, ചുവന്ന മുളക് അരച്ചത്, കട്ടിയുള്ള തേങ്ങാപ്പാൽ, വിനാഗിരി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ശേഷം ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് പാത്രം അടച്ചുവെച്ച് അടുപ്പത്ത് വെച്ച് വേവിക്കുക. വെള്ളം പൂർണ്ണമായും വറ്റി വരണം.
സ്റ്റെപ്പ് 2: റോസ്റ്റ് ചെയ്ത് ഫിനിഷ് ചെയ്യൽ
വെള്ളം വറ്റി ചെമ്മീന്റെ ഇരുവശവും നന്നായി ഫ്രൈ ആയി വരുമ്പോൾ, ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ചെറിയുള്ളി, തേങ്ങാ കൊത്ത്, കറിവേപ്പില എന്നിവ ചേർക്കുക.
എല്ലാംകൂടി നന്നായി മിക്സ് ചെയ്ത് മൊരിഞ്ഞു വരുമ്പോൾ തീ ഓഫ് ചെയ്ത് സെർവിങ് പ്ലേറ്റിലേക്ക് മാറ്റാം.
ചൂടോടെ കഴിക്കാൻ അടിപൊളി രുചിയിലുള്ള ചെമ്മീൻ റെഡ് ചില്ലി തവ തയ്യാർ!