ഒരു തവണ കഴിച്ചാൽ വീണ്ടും കൊതിക്കും! ഇതാണ് പ്രോൺസ് നിർവാണ

ചേരുവകൾ
ചെമ്മീൻ – ½ കിലോ
കട്ടിയുള്ള തേങ്ങാപ്പാൽ – ½ കപ്പ്
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
മല്ലിയില – ഒരു പിടി
കറിവേപ്പില – ആവശ്യത്തിന്
പച്ചമുളക് – 1 എണ്ണം
കുരുമുളകുപൊടി – 1 ടീസ്പൂൺ

 

ചേരുവകൾ
ചെമ്മീൻ – ½ കിലോ
കട്ടിയുള്ള തേങ്ങാപ്പാൽ – ½ കപ്പ്
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
മല്ലിയില – ഒരു പിടി
കറിവേപ്പില – ആവശ്യത്തിന്
പച്ചമുളക് – 1 എണ്ണം
കുരുമുളകുപൊടി – 1 ടീസ്പൂൺ
ചതച്ച ഇഞ്ചി, വെളുത്തുള്ളി – 1 ടേബിൾസ്പൂൺ
വെളിച്ചെണ്ണ – 1 ടീസ്പൂൺ
വിനാഗിരി – 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
മുളകുപൊടി – ½ ടീസ്പൂൺ
ഗരം മസാല – ½ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം  1-2  ടീസ്പൂൺ 
മല്ലിയില, കറിവേപ്പില, പച്ചമുളക്, കുരുമുളകുപൊടി, ഇഞ്ചി-വെളുത്തുള്ളി, വെളിച്ചെണ്ണ, വിനാഗിരി, മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല, ഉപ്പ് എന്നിവ മിക്സിയിൽ ചേർത്ത് കുറച്ച് വെള്ളം മാത്രം ഉപയോഗിച്ച് നല്ല പേസ്റ്റാക്കി അരച്ചെടുക്കുക.
കഴുകി വൃത്തിയാക്കിയ ചെമ്മീനിൽ തയ്യാറാക്കിയ ഗ്രീൻ പേസ്റ്റ് ചേർത്ത് ഇളക്കി 15–20 മിനിറ്റ് മാറ്റിവയ്ക്കുക.
ഒരു പാനിൽ 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കുക. മാരിനേറ്റ് ചെയ്ത ചെമ്മീൻ ചേർത്ത് ചെറിയ തീയിൽ 3–5 മിനിറ്റ് വേവിക്കുക.
 ചെമ്മീൻ പകുതി വേവാകുമ്പോൾ കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് നന്നായി ഇളക്കുക. 
 ഉപ്പ് ആവശ്യത്തിന് ചേർത്ത് കൊടുക്കുക.ഗ്രേവി ചെമ്മീനിൽ നന്നായി പിടിക്കുന്നതുവരെ ചെറിയ തീയിൽ വേവിക്കുക.
 അവസാനമായി കുറച്ച് കറിവേപ്പിലയും പച്ചമുളകും മുകളിൽ ചേർത്തു കൊടുക്കാം