നാടൻ മസാലയിൽ അടിപൊളി ചെമ്മീൻ മസാല
ചേരുവകൾ
ചെമ്മീൻ: 500 ഗ്രാം (വൃത്തിയാക്കി കഴുകിയത്)
സവാള: 1 എണ്ണം (പൊടിയായി അരിഞ്ഞത്)
കുഞ്ഞുള്ളി (ചെറിയ ഉള്ളി): 5 എണ്ണം (അരിഞ്ഞത്)
പച്ചമുളക്: 2 എണ്ണം (കീറിയത്)
ചേരുവകൾ
ചെമ്മീൻ: 500 ഗ്രാം (വൃത്തിയാക്കി കഴുകിയത്)
സവാള: 1 എണ്ണം (പൊടിയായി അരിഞ്ഞത്)
കുഞ്ഞുള്ളി (ചെറിയ ഉള്ളി): 5 എണ്ണം (അരിഞ്ഞത്)
പച്ചമുളക്: 2 എണ്ണം (കീറിയത്)
വെളുത്തുള്ളി: 3 അല്ലി (അരിഞ്ഞത്)
ഇഞ്ചി: 1 ചെറിയ കഷണം (അരിഞ്ഞത്)
തക്കാളി: 1 എണ്ണം (ചെറുതായി അരിഞ്ഞത്)
മുളകുപൊടി: 1/4 ടീസ്പൂൺ
മല്ലിപ്പൊടി: 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി: 1/4 ടീസ്പൂൺ
കുരുമുളക്: 3 എണ്ണം (കുരുരുയായി ചതച്ചത്)
അംചൂർ പൗഡർ (ഉണക്കിയ മാങ്ങാപ്പൊടി): 1 നുള്ള് (ഓപ്ഷണൽ)
കറിവേപ്പില: ആവശ്യത്തിന്
വെളിച്ചെണ്ണ: ആവശ്യത്തിന്
ഉപ്പ്: പാകത്തിന്
തയ്യാറാക്കുന്ന വിധം
മാരിനേഷൻ:
വൃത്തിയാക്കി വെച്ചിരിക്കുന്ന ചെമ്മീനിലേക്ക് മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, കുരുമുളക് ചതച്ചത്, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി തിരുമ്മി 10 മിനിറ്റ് മാറ്റി വെക്കുക.
വഴറ്റലും മസാല തയ്യാറാക്കലും:
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി സവാള അരിഞ്ഞത് ചേർത്ത് ഒന്ന് വഴറ്റുക.
ഇതിലേക്ക് കുഞ്ഞുള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ നന്നായി വഴറ്റുക.
ചെമ്മീൻ വേവിക്കൽ:
ഇതിലേക്ക് മാരിനേറ്റ് ചെയ്തു വെച്ച ചെമ്മീൻ ചേർക്കുക. ഒപ്പം ചെറുതായി അരിഞ്ഞ തക്കാളിയും, ആവശ്യവുമെങ്കിൽ ഒരു നുള്ള് അംചൂർ പൗഡറും ചേർത്ത് ഇളക്കുക.
പാത്രം അടച്ചുവെച്ച് 10 മിനിറ്റ് വേവിക്കുക (ചെമ്മീനിൽ നിന്നും വെള്ളം ഇറങ്ങി വരും).
ഡ്രൈ റോസ്റ്റ് ആക്കൽ:
ചെമ്മീൻ വെന്തു കഴിയുമ്പോൾ, അതിലുള്ള വെള്ളം പാകത്തിന് വറ്റി ആവശ്യത്തിന് ഡ്രൈ (Masala style) ആകുന്നതുവരെ ഇളക്കി വാങ്ങി വെക്കാം.
ചൂടുള്ള ചോറിനൊപ്പം കഴിക്കാൻ കിടിലൻ ചെമ്മീൻ മസാല തയ്യാർ!