ഉരുളക്കിഴങ്ങ് കേക്ക് തയ്യാറാക്കാം

ചേരുവകൾ

ഉരുളക്കിഴങ്ങ് -മൂന്നെണ്ണം

ബട്ടർ -30 ഗ്രാം

പാൽ- 50 മില്ലി

 

ചേരുവകൾ

ഉരുളക്കിഴങ്ങ് -മൂന്നെണ്ണം

ബട്ടർ -30 ഗ്രാം

പാൽ- 50 മില്ലി

മുട്ട- 1

ഉപ്പ് -ഒരു ടീസ്പൂൺ

മൈദ -150 ഗ്രാം

സവാള-1

വെജിറ്റബിൾ ഓയിൽ

ഉപ്പ്

ക്യാരറ്റ്

കൂൺ -500ഗ്രാം

വെജിറ്റബിൾ ഓയിൽ

കുരുമുളകുപൊടി

തയ്യാറാക്കുന്ന വിധം

ആദ്യം പുഴുങ്ങിയ ഉരുളക്കിഴങ്ങ് ബട്ടർ ചേർത്ത് നന്നായി ഉടച്ചെടുക്കുക ,ഇതിലേക്ക് പാൽ കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യണം, ഇതിലേക്ക് ഒരു കോഴിമുട്ട പൊട്ടിച്ച് ചേർത്ത് കൊടുക്കുക, നന്നായി വീണ്ടും മിക്സ് ചെയ്യുക ഇനി ഉപ്പുചേർത്ത് കൊടുക്കാം ,അടുത്തത് മൈദ ആണ് ചേർക്കേണ്ടത് നല്ലതുപോലെ എല്ലാം കൂടി മിക്സ് ചെയ്ത് മാറ്റിവയ്ക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണയൊഴിച്ച് സവാള ചേർത്ത് കൊടുക്കുക, നന്നായി വഴറ്റി എടുക്കണം, ഇതിലേക്ക് ഗ്രേറ്റ് ചെയ്ത ക്യാരറ്റ് കൂടി ചേർക്കണം, ആവശ്യത്തിന് ഉപ്പും ചേർത്ത് വീണ്ടും നല്ലതുപോലെ വഴറ്റുക, ഇനി ഒരു ബൗളിലേക്ക് മാറ്റി കൊടുക്കാം .അടുത്തത് ചെറുതായി അരിഞ്ഞ കൂൺ ഒരു പാനിലേക്ക് ഇട്ട് ഉപ്പും കുറച്ച് എണ്ണയും ചേർത്ത് ഫ്രൈ ചെയ്തെടുക്കണം. 

ഇനി കേക്ക് തയ്യാറാക്കാം, അതിനായി ഒരു കേക്ക് ടിൻ എടുത്ത് അതിനകത്തേക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഉരുളകിഴങ്ങ് മിക്സ് ചേർത്ത് കൊടുക്കുക,അരികു വശം ഒന്നു ഫോൾഡ് ചെയ്തു കൊടുക്കണം , ഇതിനു മുകളിലേക്ക് ഫ്രൈ ചെയ്തിരിക്കുന്ന മഷ്റൂം പകുതിയോളം ചേർത്തുകൊടുക്കാം, അതിനു മുകളിലേക്ക് സവാളയും ക്യാരറ്റ് വഴറ്റിയത് ചേർക്കാം വീണ്ടും മഷ്റൂം ചേർക്കാം, ഇത് അവനിലേക്ക് വെച്ച് നന്നായി bake ചെയ്തെടുക്കാം, അവനിൽ നിന്ന് എടുത്തതിനുശേഷം ഗ്രേറ്റ് ചെയ്തിട്ടുള്ള ചീസ് ഇതിനു മുകളിലേക്ക് ഇട്ടു കൊടുത്ത ഒരിക്കൽ കൂടി bake ചെയ്ത് എടുക്കണം, ടേസ്റ്റി ആയിട്ടുള്ള പൊട്ടറ്റോ കേക്ക് റെഡി.