ഉരുളക്കിഴങ്ങ് കൊണ്ട് ഇങ്ങനെ ബജ്ജി തയ്യാറാക്കി നോക്കു
Aug 14, 2024, 09:10 IST
ചേരുവകൾ
ഉരുളക്കിഴങ്ങ് – 5 എണ്ണം.
കടലമാവ് – 1/2 കപ്പ്
മുളക് പൊടി – കുറച്ച്
ഉപ്പ്- പാകത്തിന്
എണ്ണ -വറുത്തെടുക്കാന്‍
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് തോലുകളഞ്ഞ്, വട്ടത്തില്‍ കനം അധികമില്ലാതെ മുറിച്ചെടുക്കുക.
കടലമാവില്‍ മുളക് പൊടിയും ഉപ്പും ചേര്‍ത്ത് വെള്ളം ഒഴിച്ച് ഇളക്കുക.
എണ്ണ ചൂടാക്കി അരിഞ്ഞുവെച്ച ഉരുളക്കിഴങ്ങ് മാവില്‍ മുക്കിയെടുത്ത് എണ്ണയില്‍ വറുക്കുക.