വൈകുന്നേരത്തെ സ്പെഷ്യൽ ഒരു പൊറോട്ട ബീഫ് കിഴി ആകട്ടെ!


ചേരുവകൾ

    പൊറോട്ട – 4–5 എണ്ണം

    ബീഫ് – 500 ഗ്രാം

    സവാള – 2 എണ്ണം

    ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1½ ടീസ്പൂൺ

 


ചേരുവകൾ

    പൊറോട്ട – 4–5 എണ്ണം

    ബീഫ് – 500 ഗ്രാം

    സവാള – 2 എണ്ണം

    ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1½ ടീസ്പൂൺ

    പച്ചമുളക് – 2–3 എണ്ണം

    തക്കാളി – 1 എണ്ണം

    മുളകുപൊടി – 1½ ടീസ്പൂൺ

    മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ

    മല്ലിപ്പൊടി – 1 ടീസ്പൂൺ

    ഗരം മസാല – 1 ടീസ്പൂൺ

    കുരുമുളകുപൊടി – ½ ടീസ്പൂൺ

    കറിവേപ്പില – ആവശ്യത്തിന്

    തേങ്ങാക്കൊത്ത് – 2 ടേബിൾസ്പൂൺ

    എണ്ണ – ആവശ്യത്തിന്

    ഉപ്പ് – ആവശ്യത്തിന്

    വാഴയില – കിഴി കെട്ടാൻ

തയ്യാറാക്കുന്ന വിധം

    ബീഫ് മസാല: ബീഫിൽ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് കുക്കറിൽ വേവിക്കുക.

    ചട്ടിയിൽ എണ്ണ ചൂടാക്കി തേങ്ങാക്കൊത്ത് വറുത്ത ശേഷം സവാള, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.

    തക്കാളി ചേർത്ത് നന്നായി ഉടഞ്ഞ ശേഷം വേവിച്ച ബീഫ് ചേർക്കുക.

    ഗരം മസാലയും കുരുമുളകുപൊടിയും ചേർത്ത് ബീഫ് മസാല കുറുകി ഡ്രൈ ആകുന്നതുവരെ വഴറ്റുക.

    വാഴയില ചെറുതായി ചൂടാക്കി അതിൽ ഒരു പൊറോട്ട വയ്ക്കുക. മുകളിൽ ബീഫ് മസാലയും കുറച്ച് കറിവേപ്പിലയും ഇടുക.

    വീണ്ടും പൊറോട്ടയും ബീഫും എന്ന രീതിയിൽ 2–3 ലെയർ ഉണ്ടാക്കി വാഴയിലയിൽ പൊതിഞ്ഞ് കിഴി കെട്ടുക.

    തവയിൽ ലോ ഫ്ലെയിമിൽ 5–8 മിനിറ്റ് അടച്ച് ചൂടാക്കുക.