പുറത്ത് നല്ല ക്രിസ്പിയും അകത്ത് സോഫ്റ്റുമായ രുചികരമായ പൂരി ഇനി വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം
ചേരുവകൾ
ഗോതമ്പ് പൊടി – 2 കപ്പ്
റവ – 1 ടീ സ്പൂൺ
ഉപ്പ് – പാകത്തിന്
വെള്ളം – ആവശ്യത്തിന്
ചേരുവകൾ
ഗോതമ്പ് പൊടി – 2 കപ്പ്
റവ – 1 ടീ സ്പൂൺ
ഉപ്പ് – പാകത്തിന്
വെള്ളം – ആവശ്യത്തിന്
വെളിച്ചെണ്ണ അല്ലെങ്കിൽ എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ഗോതമ്പ് പൊടിയും റവയും പാകത്തിന് ഉപ്പും ചേർത്ത് ഇളക്കുക.
ഇതിലേക്ക് കുറച്ചു കുറച്ചായി വെള്ളം ഒഴിച്ച് ചപ്പാത്തി മാവിനേക്കാൾ അല്പം കൂടി കട്ടിയിൽ സോഫ്റ്റായി കുഴച്ചെടുക്കുക. മാവ് 10 മിനിറ്റ് മാറ്റി വെക്കുക.
10 മിനിറ്റിനു ശേഷം മാവ് ഒന്നുകൂടി നന്നായി കുഴച്ച് ചെറിയ ഉരുളകളാക്കി എടുക്കുക.
ഓരോ ഉരുളകളും അധികം കട്ടി കുറയാതെ (കുറച്ചു കട്ടിയിൽ) പരത്തി എടുക്കുക.
ചീനച്ചട്ടിയിൽ എണ്ണ നന്നായി ചൂടായി കഴിഞ്ഞാൽ തീ ചെറുതായി കുറച്ചു വെച്ച്, പരത്തി വെച്ച പൂരി ഓരോന്നായി എണ്ണയിലേക്ക് ഇട്ട് തിരിച്ചും മറിച്ചും ഇട്ട് പൊരിച്ചെടുക്കുക.
രുചികരമായ പൂരിയും ബാജിയും രാവിലെത്തെ പ്രഭാതഭക്ഷണത്തിനോ നാലുമണി പലഹാരത്തിനോ കഴിക്കാൻ ഏറ്റവും മികച്ചതാണ്!