ഇത്ര എളുപ്പമായിരുന്നോ? വീട്ടമ്മമാർ അറിഞ്ഞിരിക്കേണ്ട ഒരു കിടിലൻ ജാം റെസിപ്പി
ചേരുവകൾ
പൈനാപ്പിൾ – 1 വലുത് ( നല്ല മധുരം ഉള്ള പഴുത്ത പൈനാപ്പിൾ ആയിരിക്കണം )
പഞ്ചസാര –ഒരു കപ്പ് ( മധുരം കൂടുതൽ വേണമെങ്കിൽ കൂടുതൽ എടുക്കാം )
ചെറു നാരങ്ങ നീര് – 2 സ്പൂൺ
ചേരുവകൾ
പൈനാപ്പിൾ – 1 വലുത് ( നല്ല മധുരം ഉള്ള പഴുത്ത പൈനാപ്പിൾ ആയിരിക്കണം )
പഞ്ചസാര –ഒരു കപ്പ് ( മധുരം കൂടുതൽ വേണമെങ്കിൽ കൂടുതൽ എടുക്കാം )
ചെറു നാരങ്ങ നീര് – 2 സ്പൂൺ
ഇതുണ്ടാക്കുന്ന വിധം
ആദ്യം തന്നെ പൈനാപ്പിൾ തൊലികളഞ്ഞ് മുറിച്ചു അതിന്റെ നടുവിൽ ഉള്ള തണ്ടും കളയുക ( തണ്ടിന് ചൊറിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ട് )ഇനി ഇത് ചെറിയ കഷണങ്ങൾ ആക്കി നുറുക്കി ഒട്ടും വെള്ളം ചേർക്കാതെ മിക്സിയിൽ അരച്ച് എടുക്കുക നല്ലപോലെ പേസ്റ്റാക്കി അരയ്ക്കാം (കഷണങ്ങൾ നന്നായി അരഞ്ഞു എന്ന് ഉറപ്പുവരുത്തുക ) ഇനി ഒരു ഉരുളിയോ ചുവടു കട്ടിയുള്ള പാത്രമോ അടുപ്പത് വച്ച് ചൂടാകുമ്പോൾ ഇതിലേയ്ക്ക് പൈനാപ്പിൾ പേസ്റ്റ് ചേർക്കാം കൂടെ പഞ്ചസാരയും ചേർക്കാം ഇനി ഇത് നന്നായി ഇളക്കിക്കൊണ്ടു ഇരിക്കണം ,,,ഇതിലെ പഞ്ചസാര മുഴുവനും അലിഞ്ഞു ചേർന്ന് കഴിയുമ്പോൾ തീ കുറയ്ക്കാം ഇനി ഇത് ജാം പരുവം ആകുന്നതു വരെ ഇളക്കിക്കൊണ്ടിരിക്കാം ഇനി നാരങ്ങാ നീര് ചേർക്കാം പാത്രത്തിൽ നിന്നും വിട്ടുവരുന്ന പരുവം ആണ് ജാം പരുവം ഈ പടുവം ആകുമ്പോൾ തീ കൊടുതാം ഇനി ഇത് ഇറക്കി വയ്ക്കാം ചൂടാറുമ്പോൾ കഴുകി ഉണക്കിയ പാത്രത്തിൽ ആക്കി വച്ച് ആവശ്യത്തിനു ഉപയോഗിക്കാം ഇത് കുറെ ദിവസം കേടില്ലാതെ ഇരിക്കും