കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പൈനാപ്പിൾ പച്ചടി

ചേരുവകൾ
* പൈനാപ്പിൾ – 2 കപ്പ് (ചെറുതായി അരിഞ്ഞത്)
* തൈര് – 1 കപ്പ്
* തേങ്ങ ചിരണ്ടിയത് – ½ കപ്പ്
* പച്ചമുളക് – 2

 

ചേരുവകൾ
* പൈനാപ്പിൾ – 2 കപ്പ് (ചെറുതായി അരിഞ്ഞത്)
* തൈര് – 1 കപ്പ്
* തേങ്ങ ചിരണ്ടിയത് – ½ കപ്പ്
* പച്ചമുളക് – 2
* കടുക് – 1 ടീസ്പൂൺ
* വറ്റൽമുളക് – 2
* കറിവേപ്പില – 1 തണ്ട്
* പഞ്ചസാര – 1 ടേബിൾ സ്പൂൺ
* ഉപ്പ് – ആവശ്യത്തിന്
* എണ്ണ – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
1. പൈനാപ്പിൾ അല്പം വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക.
2. തേങ്ങയും പച്ചമുളകും അരച്ചെടുക്കുക.
3. വേവിച്ച പൈനാപ്പിളിൽ അരച്ച മിശ്രിതം ചേർക്കുക.
4. പഞ്ചസാര ചേർത്ത് ഇളക്കുക.
5. തീ ഓഫ് ചെയ്ത് തൈര് ചേർക്കുക.
6. കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കുക.