സ്പൈസിയും ക്രഞ്ചിയുമായ പെരി പെരി ചിക്കൻ
ചേരുവകൾ
ചിക്കൻ – 500 ഗ്രാം
പെരി പെരി സോസ് – 3 ടേബിൾസ്പൂൺ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
നാരങ്ങാനീര് – 1 ടേബിൾസ്പൂൺ
Sep 18, 2026, 12:16 IST
ചേരുവകൾ
ചിക്കൻ – 500 ഗ്രാം
പെരി പെരി സോസ് – 3 ടേബിൾസ്പൂൺ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
നാരങ്ങാനീര് – 1 ടേബിൾസ്പൂൺ
കുരുമുളക് പൊടി – ½ ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
പപ്രിക്ക – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഒലീവ് ഓയിൽ/സൺഫ്ലവർ ഓയിൽ – 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്നത്
ചിക്കനിൽ എല്ലാ ചേരുവകളും ചേർത്ത് നന്നായി പുരട്ടുക.
കുറഞ്ഞത് 1 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് മാരിനേറ്റ് ചെയ്യുക.
പാനിൽ കുറച്ച് എണ്ണ ചൂടാക്കി ചിക്കൻ ഇടുക.
മൂടിവെച്ച് മീഡിയം തീയിൽ 15–20 മിനിറ്റ്, ഇടയ്ക്കിടെ മറിച്ചിട്ട് വേവിക്കുക.
അവസാനം കുറച്ച് പെരി പെരി സോസ് പുരട്ടി 2–3 മിനിറ്റ് ഗ്രിൽ/ഫ്രൈ ചെയ്യുക.