കുരുമുളക് പപ്പടം
Jul 6, 2024, 10:45 IST
കുരുമുളക് പപ്പടം തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
ഉഴുന്നുപൊടിച്ചത് -ഒരു കപ്പ്
സോഡാപ്പൊടി -കാല് ടീസ്പൂണ്‍
കുരുമുളക് ചതച്ചത് -ഒരു ടീസ്പൂണ്‍
ജീരകം -അല്പം
തയ്യാറാക്കുന്ന വിധം
ഉഴുന്നുപൊടി, സോഡാപ്പൊടി, കുരുമുളക്, ജീരകം എന്നിവ വെള്ളം ചേര്‍ത്ത് കുഴയ്ക്കുക. കുറച്ചുനേരത്തിനുശേഷം ചപ്പാത്തിക്കോല് കൊണ്ട് നന്നായി ഇടിക്കുക. എങ്കിലേ മൃദുവായ മാവ് കിട്ടൂ. ശേഷം തുല്യ അളവിലുള്ള ചെറിയ ഉരുളകളെടുത്ത് നന്നായി പരത്തുക. ഇത് വെയിലത്തിട്ട് ഉണക്കിയെടുക്കാം.