കുരുമുളകിട്ടു വറ്റിച്ച മത്തിക്കറി
ചേരുവകള്‍
മത്തി – 1/4 കിലോഗ്രാം
കുരുമുളക് – 3 ടേബിള്‍സ്പൂണ്‍
വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
ഉലുവ – 1/4 ടീസ്പൂണ്‍
സവാള – 1 ചെറുത്
കറിവേപ്പില – 3 തണ്ട്
ഇഞ്ചി വെളുത്തുള്ളി ചതച്ചത്
പച്ചമുളക് – 3 എണ്ണം
മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
മല്ലിപ്പൊടി – 1 1/2 ടേബിള്‍സ്പൂണ്‍
തക്കാളി – 1 ഇടത്തരം വലുപ്പമുള്ളത്
വാളന്‍ പുളി – ഒരു നാരങ്ങാവലുപ്പമുള്ള പുളി
വെള്ളം – 1 1/2 കപ്പ്
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
മത്തി നന്നായി കഴുകി വൃത്തിയാക്കി വയ്ക്കണം. ഇനി ഒരു ഫ്രൈയിങ് പാനില്‍ കുരുമുളക് കുറച്ച് വെള്ളത്തില്‍ തിളപ്പിച്ചെടുക്കണം. ശേഷം, ഒരു ചട്ടിയിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ചതിന് ശേഷം ഉലുവ ചേര്‍ക്കാം. ഒന്ന് പൊട്ടിവരുന്ന സമയത്ത് ചെറുതായി മുറിച്ച സവാള ചേര്‍ക്കാം. കറിവേപ്പില, ഇഞ്ചി-വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ക്കാം. മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, വേവിച്ച കുരുമുളക് അരച്ചെടുത്തത് എന്നിവ ചേര്‍ക്കാം. തക്കാളി, പുളി പിഴിഞ്ഞത് ചേര്‍ക്കാം. പാകത്തിന് ഉപ്പും വെള്ളവും ചേര്‍ക്കാം. ശേഷം മീന്‍ ചേര്‍ക്കാം. നന്നായി വേവിച്ചെടുക്കാം. ഒടുവിലായി കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ക്കാം. നല്ല നാടന്‍ രുചിയുള്ള മത്തിക്കറി തയ്യാര്‍.