പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പില്‍ അടിവസ്ത്രം മാത്രം ധരിപ്പിക്കല്‍: നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകളിൽ പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ .ഇക്കാര്യത്തിൽ പോലീസ് ആസ്ഥാനത്തുനിന്ന് നൽകിയ നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഉറപ്പാക്കണമെന്നും കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്.

 

തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകളിൽ പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ .ഇക്കാര്യത്തിൽ പോലീസ് ആസ്ഥാനത്തുനിന്ന് നൽകിയ നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഉറപ്പാക്കണമെന്നും കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്. ലോക്കപ്പുകളിൽ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്നത് മനുഷ്യാവകാശങ്ങളുടെയും മൗലികാവകാശങ്ങളുടെയും ലംഘനമാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി.

ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയിൽനിന്ന് കമ്മിഷൻ റിപ്പോർട്ട് വാങ്ങി. പ്രതികളുടെ മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും ലംഘിക്കുന്ന പ്രവൃത്തി പോലീസ് സേനാംഗങ്ങളിൽനിന്നും ഉണ്ടാകരുതെന്ന് പോലീസ് ആസ്ഥാനത്തുനിന്ന് നിർദേശിച്ചിട്ടുണ്ടന്നും അദ്ദേഹം റിപ്പോർട്ടിൽ പറഞ്ഞു.

ഇതിനു വിരുദ്ധമായി പ്രവർത്തിച്ചാൽ കർശനനടപടി സ്വീകരിക്കുമെന്നും എ.ഡി.ജി.പി. റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അമരവിള സ്വദേശി ആർ.ജി. ലെനിൻരാജ് സമർപ്പിച്ച പരാതിയിലാണ് നടപടി.