ചിരവയില്ലാതെ തേങ്ങ ചിരകിയെടുക്കാം, എളുപ്പ വഴി
നമ്മുടെ മിക്ക കറികളിലെയും പ്രധാന ചേരുവയാണ് നാളികേരം അല്ലെങ്കിൽ തേങ്ങ. തോരനാണെങ്കിലും തീയലിനാണെങ്കിലും ചമ്മന്തിക്കാണെങ്കിലും തേങ്ങ ചിരകണം. അടുക്കളയിലെ ഏറ്റവും പ്രയാസമുള്ള പണികളിൽ ഒന്നാണ് തേങ്ങ ചിരകുക എന്നത്. എന്നാൽ ചിരവയില്ലാതെ തേങ്ങ ചിരകിയെടുക്കാനുള്ള ഒരു ട്രിക്ക് പറഞ്ഞുതന്നാലോ!

ഒരു പരന്ന പാത്രത്തിൽ കുറച്ചു വെള്ളം ചൂടാക്കാൻ വയ്ക്കുക. അതിൽ പൊട്ടിച്ച തേങ്ങ കമഴ്ത്തി, താഴെ ഭാഗം മാത്രം മുങ്ങുന്ന രീതിയിൽ വയ്ക്കുക. ശേഷം വെള്ളം തിളച്ചു കഴിഞ്ഞാൽ വെള്ളത്തിൽ നിന്ന് എടുത്തു അപ്പോൾ തന്നെ തേങ്ങ ചിരട്ടയിൽ നിന്ന് അടർത്തി എടുക്കുക. കറികൾക്കും തോരനുമായി തേങ്ങ ചെറുതായി നുറുക്കിയ ശേഷം മിക്സിയിൽ ചതച്ചെടുക്കാം.
പുട്ടിനും അടയ്ക്കുമെല്ലാമായി തേങ്ങയുടെ പുറമെയുള്ള ബ്രൗൺ ഭാഗം പീൽ ചെയ്തു മാറ്റിയ ശേഷം, ഗ്രേറ്റർ ഉപയോഗിച്ച് തേങ്ങ ചീകിയെടുക്കാവുന്നതാണ്. സാധാരണ ചിരവ ഉപയോഗിച്ച് തേങ്ങ ചിരകുന്നതു പോലെ തന്നെ കിട്ടും. ആവശ്യത്തിന് ഉപയോഗിച്ച ശേഷം എയർടൈറ്റ് കണ്ടയ്നറിൽ ആക്കി ബാക്കി തേങ്ങ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.