ഉച്ചഭക്ഷണത്തിന് എന്താക്കുമെന്ന് ടെൻഷനാണോ? എങ്കിൽ വെറും 10 മിനിറ്റിൽ ഒരു കിടിലൻ പീസ് പുലാവ് പരീക്ഷിക്കൂ
ചേരുവകൾ
ബാസ്മതി അരി – 2 കപ്പ്
പച്ചപീസ് – 1 കപ്പ്
സവാള – 2 എണ്ണം, നീളത്തിൽ അരിഞ്ഞത്
പച്ചമുളക് – 2 എണ്ണം
ചേരുവകൾ
ബാസ്മതി അരി – 2 കപ്പ്
പച്ചപീസ് – 1 കപ്പ്
സവാള – 2 എണ്ണം, നീളത്തിൽ അരിഞ്ഞത്
പച്ചമുളക് – 2 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
നെയ്യ് – 2 ടേബിൾസ്പൂൺ
എണ്ണ – 1 ടേബിൾസ്പൂൺ
കറുവപ്പട്ട – 1 ചെറിയ കഷണം
ഗ്രാമ്പൂ – 3
ഏലക്ക – 3
ബേ ലീഫ് – 1
ജീരകം – ½ ടീസ്പൂൺ
വെള്ളം – 3½ കപ്പ്
ഉപ്പ് – ആവശ്യത്തിന്
മല്ലിയില – അല്പം
തയ്യാറാക്കുന്ന വിധം
ബാസ്മതി അരി കഴുകി 20 മിനിറ്റ് വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.
ഒരു പാത്രത്തിൽ നെയ്യും എണ്ണയും ചൂടാക്കി കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്ക, ബേ ലീഫ്, ജീരകം എന്നിവ വഴറ്റുക.
സവാളയും പച്ചമുളകും ചേർത്ത് സവാള ഇളം ഗോൾഡൻ നിറമാകുന്നതുവരെ വഴറ്റുക.
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക.
പച്ചപീസ് ചേർത്ത് 2 മിനിറ്റ് വഴറ്റുക.
കുതിർത്ത് വെച്ച അരി വെള്ളം കളഞ്ഞ് ചേർത്ത് 1–2 മിനിറ്റ് സാവധാനം ഇളക്കുക.
3½ കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക.
തിളച്ച ശേഷം തീ കുറച്ച് മൂടിവെച്ച് 12–15 മിനിറ്റ് വേവിക്കുക.
തീ ഓഫ് ചെയ്ത് 10 മിനിറ്റ് മൂടി വയ്ക്കുക. ശേഷം പതുക്കെ ഇളക്കുക.
മല്ലിയില വിതറി ചൂടോടെ വിളമ്പാം