നിലക്കടല കൊണ്ട് രുചികരമായ ചട്ണി തയാറാക്കാം
ചേരുവകൾ
നിലക്കടല -1/4 കപ്പ്
എണ്ണ -1 ടേബിൾ സ്പൂൺ
ഉഴുന്ന് പരിപ്പ് -1 ടേബിൾ സ്പൂൺ
കടല പരിപ്പ് -2 ടേബിൾ സ്പൂൺ
ചെറിയ ഉള്ളി -8 എണ്ണം
വറ്റൽ മുളക് -5 എണ്ണം
പുളി (കുരു കളഞ്ഞത് )-1 എണ്ണം -നെല്ലിക്ക വലുപ്പത്തിൽ
ഉപ്പ് -1 1/4 ടീ സ്പൂൺ
തയാറാക്കുന്ന വിധം
ഒരു ചട്ടിയിൽ നിലക്കടല 5 മിനിറ്റ് വറുത്തെടുക്കുക. മറ്റൊരു ചീനച്ചട്ടി ചൂടാക്കി എണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് ഉഴുന്ന് -കടല പരിപ്പും ഇട്ട് ഇളക്കി മൂപ്പിക്കുക. ശേഷം ചെറിയുള്ളി ചേർത്തിളക്കി 2 മിനിറ്റ് ഇളക്കുക. അതിലേക്ക് വറ്റൽ മുളകും ചേർത്ത് നിറം മാറും വരെ ഇളക്കുക. പുളിയും ചേർക്കുക.
തേങ്ങ ചിരകിയതും ചേർത്തിളക്കി വറുക്കുക. ഉപ്പും ചേർക്കുക. വറുത്തെടുത്ത ഈ ചേരുവകളും വറുത്ത് വച്ച നിലക്കടല തൊലി കളഞ്ഞതും കൂടി മിക്സിയിൽ ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക. ഒരു ചെറിയ ചട്ടിയിൽ എണ്ണ ചൂടാക്കി എണ്ണ -1 ടേബിൾ സ്പൂൺ ഒഴിച്ച് ചൂടാക്കി അതിലേക്ക് കടുകും വറ്റൽ മുളകും വഴറ്റി, കറിവേപ്പിലയും വറുത്തിടുക. ഈ വറവൽ അരച്ചെടുത്ത നിലക്കടല ചട്ട്ണിയിൽ ചേർത്തിളക്കുക. ദോശ, ഇഡ്ഡലി തുടങ്ങിയ പലഹാരങ്ങൾക്കൊപ്പം ഈ ചട്ണി സ്വാദോടെ വിളമ്പാം.