പഴം അധികം പഴുത്തു പോയോ? എങ്കിൽ പെട്ടെന്ന് ഇങ്ങനെ വിളയിച്ചെടുക്കൂ
1) ഏത്തക്ക പഴുത്തത് – മൂന്നെണ്ണം
2) പഞ്ചസാര – 3 ടേബിൾ ടിസ്പൂൺ
3) നെയ്യ് – ഒന്നര ടിസ്പൂൺ
1) ഏത്തക്ക പഴുത്തത് – മൂന്നെണ്ണം
2) പഞ്ചസാര – 3 ടേബിൾ ടിസ്പൂൺ
3) നെയ്യ് – ഒന്നര ടിസ്പൂൺ
4) ഏലക്കായ പൊടിച്ചത് – നാല് ടിസ്പൂൺ
5) തേങ്ങപ്പാൽ (തലപ്പാൽ) – മൂന്നു ടേബിൾ ടിസ്പൂൺ
6) ഉണക്ക മുന്തിരി – ആവശ്യത്തിനു
7) കശുവണ്ടി – ആവശ്യത്തിനു
ഇത് ഉണ്ടാക്കുന്നവിധം പറയാം
ആദ്യം തന്നെ ഏത്തക്കായ പുഴുങ്ങി തൊലി കളഞ്ഞു കഷണങ്ങൾ ആക്കിയെടുക്കുക
. അടുത്തതായി ഒരു ചട്ടിയിൽ നെയ്യ് ഒഴിച്ച് ചൂടാക്കി ഉണക്ക മുന്തിരിയും, കശുവണ്ടിയും വറുത്തെടുത്ത് മാറ്റി മാറ്റിവയ്ക്കാം അതിനുശേഷം ഈ നെയ്യിലെയ്ക്ക് ഏത്തക്കായ കഷണങ്ങൾ ഇട്ടു ഒന്ന് വഴറ്റുക അതിനു ശേഷം ഇതിലേയ്ക്ക് തേങ്ങപ്പാൽ ഒഴിച്ച് വറ്റിക്കുക . ഇനി ഇതിലേയ്ക്ക് പഞ്ചസാര ചേർത്ത് ബ്രൌൺ നിറമാകുന്നത് വരെ ഇളക്കുക ( പഞ്ചസാര ഉരുകി ചേരണം അതുവരെ ഇളക്കുക ). നല്ല ബ്രൌൺ നിറമായാൽ വറുത്ത് വെച്ചിരിക്കുന്ന കശുവണ്ടിയും ഉണക്ക മുന്തിരിയും ഏലക്ക പൊടിച്ചതും ചേർത്ത് നന്നായി ഇളക്കി വാങ്ങി വയ്ക്കാം .