രുചിയും ആരോഗ്യവും ഒന്നിച്ച്; ഊർജ്ജസ്വലമായ ഒരു ദിവസത്തിന് പഴം പുട്ട്

ചേരുവകള്‍ 
അരിമാവ്- 2 കപ്പ് 
നേന്ത്രപ്പഴം- 2 എണ്ണം
തേങ്ങ (ചിരകിയത്)- 1 കപ്പ് 

 

ചേരുവകള്‍ 
അരിമാവ്- 2 കപ്പ് 
നേന്ത്രപ്പഴം- 2 എണ്ണം
തേങ്ങ (ചിരകിയത്)- 1 കപ്പ് 
നെയ്യ്- 1/2 ടീസ്പൂണ്‍ 
പഞ്ചസാര- 2 1/2 ടീസ്പൂണ്‍ 
ഏലയ്ക്ക പൊടിച്ചത്- ഒരു നുള്ള് 
ഉപ്പ് പാകത്തിന് 
തയ്യാറാക്കുന്ന വിധം
പുട്ടിന്റെ മാവ് ഉപ്പ്, പഞ്ചസാര, ഏലയ്ക്ക, ആവശ്യത്തിന് വെള്ളം എന്നിവ ചേര്‍ത്ത് നനച്ചെടുക്കുക. പിന്നീട് നേന്ത്രപ്പഴം നുറുക്കിയതും തേങ്ങ ചിരകിയതും ചേര്‍ത്ത് നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക. പുട്ട് കുറ്റിയില്‍ ആദ്യം പഴംക്കൂട്ട് വിതറുക, അതിന് മുകളില്‍ കുറച്ച് മാവിടുക. ഇങ്ങനെ പുട്ട് കുറ്റി നിറച്ച് ആവിയില്‍ വേവിച്ചെടുക്കുക.