പാവയ്ക്ക ചായ പരീക്ഷിച്ചിട്ടുണ്ടോ ?

കൊളസ്ട്രോൾ കുറയ്ക്കാൻ പാവയ്ക്കയ്ക്ക് സാധിക്കും.പാവയ്ക്കയുടെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ രക്തത്തിലെ ചീത്ത കോളസ്ട്രോളിന്റെ അളവു കുറയ്ക്കാനും ​ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
 

കൊളസ്ട്രോൾ കുറയ്ക്കാൻ പാവയ്ക്കയ്ക്ക് സാധിക്കും.പാവയ്ക്കയുടെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ രക്തത്തിലെ ചീത്ത കോളസ്ട്രോളിന്റെ അളവു കുറയ്ക്കാനും ​ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കരളിനെ ശുദ്ധീകരിക്കാൻ പാവയ്ക്ക ചായയ്ക്ക് കഴിയും. കരളിലെ വിഷാംശം ഇല്ലാതാക്കാനും കുടലുകളെ ശുദ്ധീകരിക്കാനും സഹായിക്കും. ഇത് ദഹന പ്രശ്നങ്ങളെ അകറ്റി നിർത്തുകയും ചെയ്യുന്നു.രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും പാവയ്ക്കയ്ക്ക് കഴിയും. പാവയ്ക്കയിൽ വിറ്റാമിൻ സിയുടെ സാന്നിധ്യം അണുബാധകളെ ചെറുക്കാനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.

പാവയ്ക്ക ചായ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം:

ഒരു പാത്രത്തിൽ അല്‍പം വെള്ളം തിളപ്പിച്ച് അതിലേക്ക് പാവയ്ക്ക കഷ്ണങ്ങള്‍ ഇട്ട് ഇടത്തരം ചൂടില്‍ 10 മിനിറ്റ് തിളപ്പിക്കുക. അല്‍പ നേരം വെള്ളം മാറ്റി വെച്ച ശേഷം ഇതില്‍ തേന്‍ ചേര്‍ത്ത് കുടിക്കാവുന്നതാണ്. (പാവയ്ക്കയ്ക്ക് പകരം പാവയ്ക്കയുടെ ഇല ഉണങ്ങിയതും ഉപയോഗിക്കാവുന്നതാണ്).