ശരീരഭാരം കുറയ്ക്കാൻ ഒരു പാസ്ത 

ആദ്യം ഒരു പാനില്‍ അല്‍പ്പം വെള്ളമെടുത്ത ശേഷംമത്തങ്ങ, വെളുത്തുള്ളി, ഉപ്പ് എന്നിവ ചേര്‍ത്ത് പത്ത് മുതല്‍ പതിനഞ്ച് മിനുട്ട് വരെ വേവിക്കുക.
 

ആദ്യം ഒരു പാനില്‍ അല്‍പ്പം വെള്ളമെടുത്ത ശേഷംമത്തങ്ങ, വെളുത്തുള്ളി, ഉപ്പ് എന്നിവ ചേര്‍ത്ത് പത്ത് മുതല്‍ പതിനഞ്ച് മിനുട്ട് വരെ വേവിക്കുക. ഇനി ഇതിലേക്ക് അല്‍പ്പം തേങ്ങാപ്പാല്‍, പനീര്‍, ചില്ലി ഫ്‌ളെയ്ക്‌സ്, കുരുമുളക്, ഒറിഗാനോ എന്നിവ ചേര്‍ക്കുക. ഒരു പേസ്റ്റ് രൂപത്തിലാവുന്ന വരെ ഇത് ഇളക്കിക്കൊണ്ടിരിക്കണം.

 

ഇതേസമയം മറ്റൊരു പാനില്‍ സവാള, കാപ്‌സിക്കം, ബെല്‍ പെപ്പര്‍, കൂണ്‍ എന്നിവ ചേര്‍ത്ത് ഇളക്കുക. ഇനി ഇതിലേക്ക് പെരി പെരി മസാല കൂടി ചേര്‍ക്കുക. ശേഷം അടുത്ത പാനിലുള്ള മത്തങ്ങ- പനീര്‍ പേസ്റ്റ് ഇതിലേക്ക് മിക്‌സ് ചെയ്യുക. ഇതോടെ നല്ല കിടിലന്‍ പാസ്ത തയ്യാര്‍!