പാഷൻ ഫ്രൂട്ട് നിസാരക്കാരനല്ല; പ്രമേഹ രോ​ഗികൾക്ക് കഴിക്കാം!

പാസിഫ്ലോറ എഡ്യൂലിസ്, പാസിഫ്ലോറ ഫ്ലാവികാർപ എന്നീ വള്ളിച്ചെടികളിൽ വളരുന്ന ഒരു ഉഷ്ണമേഖലാ ഫലമാണ് പാഷൻ ഫ്രൂട്ട്. ഇതിന്റെ ഉത്ഭവം ബ്രസീലിലും തെക്കേ അമേരിക്കയിലെ മറ്റ് ചില സ്ഥലങ്ങളിലുമാണ്. 1500-കളിലെ ബ്രസീലിയൻ ക്രിസ്ത്യൻ മിഷനറിമാരിൽ നിന്നാണ് ഇതിന് ഈ പേര് ലഭിച്ചത്. പൂക്കളുടെ ശ്രദ്ധേയമായ സവിശേഷതകളാൽ അവ യേശുക്രിസ്തുവിന്റെ കഷ്ടപ്പാടിനെയും മരണത്തെയും പ്രതീകപ്പെടുത്തുന്നു.

അതേപോലെ പാഷൻ ഫ്രൂട്ടിന് ആരാധകർ നിരവധിയാണ്. തെക്കെ അമേരിക്കയാണ് പാഷൻ ഫ്രൂട്ടിന്റെ സ്വദേശം. പർപ്പിൾ, മഞ്ഞ എന്നീ നിറങ്ങളിൽ പാഷൻ ഫ്രൂട്ട് ഉണ്ടാകാറുണ്ട്. അവശ്യ വിറ്റാമിനുകളും ധാതുക്കളും ആന്റി-ഓക്സിഡന്റുകളും അടങ്ങിയ ഒരു കലവറയാണിത്. ഇതിൽ 76 ശതമാനവും ജലാംശമാണ്.

100 ഗ്രാം പാഷൻ ഫ്രൂട്ടെടുത്താൽ അതിൽ 10.4 ഗ്രാം നാരുകളാണ്. ഇത് ദഹനത്തിനും കുടലിന്റെ ആരോ​ഗ്യത്തിനും ബെസ്റ്റാണ്. കൂടാതെ മലബന്ധം ഒഴിവാക്കാനും ഇത് സഹായിക്കും. കുറഞ്ഞ ഗ്ലൈസീമിക് സൂചികയുള്ള പഴമായതിനാൽ ഇതു പ്രമേഹരോഗികൾക്കും ഉപയോഗിക്കാം. ഇൻസുലിൻ സംവേദന ക്ഷമത മെച്ചപ്പെടുത്താൻ കഴിയുന്ന പിസിയാറ്റനോൾ എന്ന ഒരു സംയുക്തം പാഷൻ ഫ്രൂട്ടിലുണ്ട്.

കൊളസ്ട്രോൾ നിയന്ത്രിക്കാനും ഇത് സഹായിക്കും. വൈറ്റമിൻ സി, വൈറ്റമിൻ എ, കരോട്ടിൻ, പൊട്ടാസ്യം, കാത്സ്യം, സോഡിയം, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമാണ് പാഷൻ ഫ്രൂട്ട്. കൂടാതെ ഇവയിൽ ധാരാളം മ​ഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് രോ​ഗപ്രതിരോധ ശേഷം വർധിപ്പിക്കാൻ സഹായിക്കും. പാഷൻ ഫ്രൂട്ട് പതിവായി കഴിക്കുന്നതു വൈറ്റമിൻ എയുടെ ആവശ്യമായ അളവ് ഉറപ്പാക്കുകയും അങ്ങനെ അന്ധതയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ചർമത്തെ ചെറുപ്പമാക്കി നിലനിർത്തുന്നതിനും സഹായിക്കുന്നു.

എന്നാലും ചിലരിൽ പാഷൻ ഫ്രൂട്ട് അലർജി ഉണ്ടാക്കാം. ഇതിൽ ധാരാളമായി ഓക്സലേറ്ററുകൾ ഉണ്ട്. ഇത് വൃക്ക രോഗസാധ്യതയുള്ളവരിൽ വൃക്കയിൽ കല്ലുണ്ടാകാനിടയാക്കാം. പാഷൻ ഫ്രൂട്ടിന്റെ തൊലി കഴിക്കരുത്. ഇതിൽ സയനൈഡിന്റെ അംശമുള്ള സയനോജനിക് ഗ്ലൈക്കോസൈഡുകൾ ചെറിയ അളവിൽ അടങ്ങിയിട്ടുണ്ട്