എളുപ്പം തയ്യാറാക്കാം  പാഷൻ ഫ്രൂട്ട് ലൈം ജ്യൂസ്

പാഷൻ ഫ്രൂട്ട്             3 എണ്ണം 
    നാരങ്ങ                        1 എണ്ണം 
    പഞ്ചസാര                   5 സ്പൂൺ 
    വെള്ളം                        4 ഗ്ലാസ്‌ 
 

വേണ്ട ചേരുവകൾ 

    പാഷൻ ഫ്രൂട്ട്             3 എണ്ണം 
    നാരങ്ങ                        1 എണ്ണം 
    പഞ്ചസാര                   5 സ്പൂൺ 
    വെള്ളം                        4 ഗ്ലാസ്‌ 
    ഐസ് ക്യൂബ്             5 എണ്ണം 
    ഇഞ്ചി                           1 കഷ്ണം 

തയ്യാറാക്കുന്ന വിധം

നാരങ്ങാനീരും ആവശ്യത്തിന് പഞ്ചസാരയും വെള്ളവും ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുക്കുക. ഒപ്പം തന്നെ ഇഞ്ചിയും ചേർത്ത് നല്ലപോലെ അരച്ചെടുത്ത് ഒന്ന് അരിച്ചെടുത്ത് അതിനുശേഷം അതിലേക്ക് പാഷൻ ഫ്രൂട്ട് ചേർത്ത് കൊടുക്കുക. കുറച്ച് ഐസ്ക്യൂബ് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് പാഷൻ ഫ്രൂട്ട് ലെെം ജ്യൂസ്.