നാവിൽ കപ്പലോടിക്കും പാഷൻ ഫ്രൂട്ട് ചമ്മന്തി; ചോറിനും കഞ്ഞിക്കും ബെസ്റ്റ് കോമ്പിനേഷൻ!
ചേരുവകൾ ;
മൂപ്പെത്തിയ പാഷൻ ഫ്രൂട്ട് -1(അകത്തെ വിത്തുകൾ വെളുത്ത നിറത്തിലും തൊലിയുടെ നിറം ഇളം പച്ച നിറത്തിലും ഉള്ള പാകം. )
തേങ്ങ - അര മുറി
ചുവന്നുള്ളി - 6 എണ്ണം
പച്ചമുളക് - മൂന്നോ നാലോ എണ്ണം (എരിവ് അനുസ്സരിച്ച് ചേർക്കാം.)
മല്ലിയില - 2 തണ്ട്
Apr 29, 2026, 12:05 IST

ചെറുനാരങ്ങ - ഒരു ചെറുതിന്റെ
പകുതി
ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം ;
പാഷൻ ഫ്രൂട്ട് തൊലിയടക്കം ചെറുതായി മുറിച്ച് മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കുക.ശേഷം ചെറുനാരങ്ങ ഒഴിച്ചുള്ള ബാക്കി എല്ലാ ചേരുവകളും കൂടി ചേർത്ത് വീണ്ടും നന്നായി അരച്ചെടുത്ത് പാത്രത്തിലേക്ക് മാറ്റിയ ശേഷം ചെറുനാരങ്ങ കൂടി പിഴിഞ്ഞ് നന്നായി ഇളക്കിയ ശേഷം ഉപയോഗിക്കാം.(പച്ചമുളകിനു പകരം കാന്താരി മുളക് ചേർത്ത് കൂടുതൽ ഹെൽത്തി ആക്കാം. )