പാഷൻ ഫ്രൂട്ട് കൊണ്ട് ചമ്മന്തി

മൂപ്പെത്തിയ പാഷൻ ഫ്രൂട്ട് -1(അകത്തെ വിത്തുകൾ വെളുത്ത നിറത്തിലും തൊലി
യുടെ നിറം ഇളം പച്ച നിറത്തിലും ഉള്ള പാ
കം. )
 

ചേരുവകൾ ;

മൂപ്പെത്തിയ പാഷൻ ഫ്രൂട്ട് -1(അകത്തെ വിത്തുകൾ വെളുത്ത നിറത്തിലും തൊലി
യുടെ നിറം ഇളം പച്ച നിറത്തിലും ഉള്ള പാ
കം. )

തേങ്ങ - അര മുറി

ചുവന്നുള്ളി - 6 എണ്ണം

പച്ചമുളക് - മൂന്നോ നാലോ എണ്ണം (എരിവ് അനുസ്സരിച്ച് ചേർക്കാം.)

മല്ലിയില - 2 തണ്ട്

ചെറുനാരങ്ങ - ഒരു ചെറുതിന്റെ
പകുതി

ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം ;

പാഷൻ ഫ്രൂട്ട് തൊലിയടക്കം ചെറുതാ
യി മുറിച്ച് മിക്സിയിൽ ഇട്ട് നന്നായി
അരച്ചെടുക്കുക.

ശേഷം ചെറുനാരങ്ങ ഒഴിച്ചുള്ള ബാ
ക്കി എല്ലാ ചേരുവകളും കൂടി ചേർത്ത്
വീണ്ടും നന്നായി അരച്ചെടുത്ത് പാത്രത്തി
ലേക്ക് മാറ്റിയ ശേഷം ചെറുനാരങ്ങ കൂടി
പിഴിഞ്ഞ് നന്നായി ഇളക്കിയ ശേഷം ഉപ
യോഗിക്കാം.