നല്ല മൊരിഞ്ഞ പരിപ്പുവട ഉണ്ടാക്കാം
Sep 9, 2026, 11:30 IST
ചേരുവകള്‍
തൂവര പരിപ്പ് – 1കപ്പ്
ചെറിയ ഉള്ളി – 1/2 കപ്പ് വട്ടത്തില്‍ നുറുക്കിയത്
പച്ചമുളക് – 1ടേബിള്‍ സ്പൂണ്‍ വട്ടത്തില്‍ നുറുക്കിയത്
ഇഞ്ചി – 1ടീസ്പൂണ്‍ ചെറുതായി നുറുക്കിയത്
കറിവേപ്പില
ഉപ്പ്
വെളിച്ചെണ്ണ – വറുക്കാന്‍
തയാറാക്കുന്ന വിധം
ആദ്യം പരിപ്പ് 4 മണിക്കൂര്‍ കുതിര്‍ത്ത് തരു തരുപ്പായി അരച്ചെടുക്കുക.
തുടര്‍ന്ന് ബാക്കി ചേരുവകളും ചേര്‍ത്തു കുഴച്ചു ഓരോ ഉരുളകളായി പരത്തി എടുക്കുക.
തുടര്‍ന്ന് പരത്തിയ മാവ് ചൂടായ വെളിച്ചെണ്ണയില്‍ വറുത്തു കോരുക