വൈകുന്നേരത്തെ ചായയ്ക്കൊപ്പം പൊളിക്കും ഈ മൊരിഞ്ഞ പലഹാരം!

 

 ചേരുവകൾ

- കടലപ്പരിപ്പ് – 1 കപ്പ്
- ചെറിയുള്ളി – 10 എണ്ണം
- പച്ചമുളക് – 2 എണ്ണം
- ഇഞ്ചി ചെറുതായി അരിഞ്ഞത് – 1 ടീസ്പൂൺ
- കറിവേപ്പില – 2 തണ്ട്
- പെരുംജീരകം – ½ ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ – വറുക്കാൻ

തയ്യാറാക്കുന്ന വിധം

1. കടലപ്പരിപ്പ് 2–3 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെള്ളം പൂർണമായി ഊറ്റിക്കളയുക.
2. പരിപ്പിന്റെ പകുതിയിലധികം മിക്സിയിൽ ചെറുതായി അരച്ചെടുക്കുക. ബാക്കി പരിപ്പ് മുഴുവനായി ചേർക്കാം.
3. അരിഞ്ഞ ചെറിയുള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, പെരുംജീരകം, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
4. മിശ്രിതം ചെറിയ ഉരുളകളാക്കി കൈകൊണ്ട് പരത്തി ചൂടായ എണ്ണയിൽ മിതമായ തീയിൽ ഇരുവശവും മൊരിച്ചെടുക്കുക.