വൈകുന്നേരത്തെ ചായ കുടി കളറാക്കാൻ നല്ല മൊരിഞ്ഞ നാടൻ പരിപ്പ് വട
ചേരുവകൾ
കടലപ്പരിപ്പ് – 1 കപ്പ്
ചെറിയ ഉള്ളി – 8–10 എണ്ണം, ചെറുതായി അരിഞ്ഞത്
പച്ചമുളക് – 2–3 എണ്ണം
ഇഞ്ചി – 1 ചെറിയ കഷണം
ചേരുവകൾ
കടലപ്പരിപ്പ് – 1 കപ്പ്
ചെറിയ ഉള്ളി – 8–10 എണ്ണം, ചെറുതായി അരിഞ്ഞത്
പച്ചമുളക് – 2–3 എണ്ണം
ഇഞ്ചി – 1 ചെറിയ കഷണം
കറിവേപ്പില – 2 തണ്ട്
മല്ലിയില – കുറച്ച്
വറ്റൽമുളക് – 1–2 എണ്ണം, ചെറുതായി അരിഞ്ഞത്
കായപ്പൊടി – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – വറുക്കാൻ
തയ്യാറാക്കുന്ന വിധം
കടലപ്പരിപ്പ് 2–3 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക.
വെള്ളം മുഴുവൻ ഊറ്റിയ ശേഷം പരിപ്പ് മിക്സിയിൽ വെള്ളം ചേർക്കാതെ, കുറച്ച് തരിയോടുകൂടി അരച്ചെടുക്കുക.
അരച്ച പരിപ്പിലേക്ക് ഉള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, മല്ലിയില, വറ്റൽമുളക്, കായപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
കൈയിൽ കുറച്ച് വെള്ളം പുരട്ടി മിശ്രിതം ചെറിയ ഉരുളകളാക്കി, പതുക്കെ പരത്തി വടയുടെ ആകൃതിയിലാക്കുക.
എണ്ണ നന്നായി ചൂടായ ശേഷം മീഡിയം തീയിൽ വടകൾ ഇട്ട് ഇരുവശവും നല്ല ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക.
എണ്ണയിൽ നിന്ന് എടുത്ത് ടിഷ്യൂവിൽ വെച്ച് അധിക എണ്ണ കളയുക.