പരിപ്പ് വട ഇനി ഒരിക്കലും പൊട്ടിപ്പോകില്ല; ഈ സീക്രട്ട് ട്രിക്ക് അറിയൂ

ആവശ്യമായ ചേരുവകള്‍
1. കടലപ്പരിപ്പ് – ഒരു കപ്പ്
വറ്റല്‍മുളക് – രണ്ട്
2. ചുവന്നുള്ളി – 10

 

ആവശ്യമായ ചേരുവകള്‍
1. കടലപ്പരിപ്പ് – ഒരു കപ്പ്
വറ്റല്‍മുളക് – രണ്ട്
2. ചുവന്നുള്ളി – 10
പച്ചമുളക് – ഒന്ന്
ഇഞ്ചി – ഒരു കഷണം
കറിവേപ്പില – ഒരു തണ്ട്
3. കായംപൊടി – കാല്‍ ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
4. എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
– ഒന്നാമത്തെ ചേരുവ മൂന്നു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം ഊറ്റി വെള്ളം വാലാന്‍ വയ്ക്കുക. പിന്നീട് തരുതരുപ്പായി ചതച്ചു വയ്ക്കണം.
– ഈ കൂട്ടിലേക്കു രണ്ടാമത്തെ ചേരുവ പൊടിയായി അരിഞ്ഞതു ചേര്‍ത്തു നന്നായി യോജിപ്പിക്കുക.
– മൂന്നാമത്തെ ചേരുവയും ചേര്‍ത്തിളക്കി ചെറുനാരങ്ങാവ ലുപ്പത്തിലുള്ള ഉരുളകളാക്കണം.
– ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. ഓരോ ഉരുളയും കൈയില്‍ വച്ച് ഒന്നു പരത്തി, എണ്ണയിലിട്ടു വറുക്കുക. പരിപ്പുവട ചുവന്നു വരുമ്പോള്‍ കോരിയെടുക്കാം.
– ചൂടോടെ വിളമ്പാം.
– ഈ പരിപ്പുവട രസത്തില്‍ ഇട്ടെടുത്താല്‍ രസവടയാകും.