കറുമുറെ കഴിക്കാൻ നാടൻ പരിപ്പുവട; ചായക്കടയിലെ അതേ രുചിയിൽ വീട്ടിലുണ്ടാക്കാം

ചേരുവകൾ
1. തുവര പരിപ്പ് - 300 ഗ്രാം 
2. ചുവന്ന മുളക് - 5 എണ്ണം 
3. കല്ലുപ്പ് - 1/2 ടീ സ്പൂൺ 
4. ഇഞ്ചി - 1 ടീ സ്പൂൺ 

 

ചേരുവകൾ
1. തുവര പരിപ്പ് - 300 ഗ്രാം 
2. ചുവന്ന മുളക് - 5 എണ്ണം 
3. കല്ലുപ്പ് - 1/2 ടീ സ്പൂൺ 
4. ഇഞ്ചി - 1 ടീ സ്പൂൺ 
5. പച്ചമുളക് - 5-6 എണ്ണം ചെറുതായി അരിഞ്ഞത് 
6. ചെറിയ ഉള്ളി -8-9 എണ്ണം ചെറുതായി അരിഞ്ഞത് 
7. കായം - 1/4 ടീ സ്പൂൺ 
8. കറിവേപ്പില 
9. എണ്ണ - ആവശ്യത്തിന് 
തയാറാക്കുന്ന വിധം
∙ തുവരപരിപ്പും ചുവന്ന മുളകും കല്ലുപ്പും മിക്സിയിലിട്ട് തരുതരുപ്പോടെ അരച്ചെടുക്കുക. ഇതിലേക്ക് ഇഞ്ചി, പച്ചമുളക്, ഉള്ളി, കറിവേപ്പില കായം എന്നിവ ചേർത്ത് നന്നായി ഇളക്കുക. 
∙ ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് നന്നായി ചൂടാകുമ്പോൾ അധികം കനമില്ലാതെ വട പരത്തി എണ്ണയിൽ ഇടുക. 5-6 മിനിറ്റ് എണ്ണയിൽ ഇട്ട് മൊരിച്ചെടുക്കുക. ചൂട് ചായക്കൊപ്പം കഴിക്കാം