പപ്പടം പെട്ടെന്ന് തണുത്ത് പോകുന്നുണ്ടോ, ചില പൊടിക്കൈകൾ പരീക്ഷിക്കാം
മലയാളികൾക്ക് പൊതുവെ ഇഷ്ടമുള്ള ഒന്നാണ് പപ്പടം. സദ്യയും ബിരിയാണിയും പുട്ടും പപ്പടമില്ലാതെ സങ്കൽപ്പിക്കാൻ പോലും മിക്കവർക്കും കഴിയില്ല. ചിലരാകട്ടെ പപ്പടം ചായയോടൊപ്പം കഴിക്കാറുമുണ്ട്. ആവശ്യങ്ങൾക്കനുസരിച്ച് പലപ്പോഴായി പപ്പടം പൊരിച്ചുവയ്ക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് പലരും പപ്പടം ഒറ്റത്തവണയായി തയ്യാറാക്കി പ്ലാസ്റ്റിക് കുപ്പിയിലോ പ്ലാസ് കവറിലോ കെട്ടിവയ്ക്കുകയാണ് ചെയ്യുന്നത്.

എന്നാൽ പലപ്പോഴും ഈ അതിബുദ്ധി പാളിപോകുന്നവരുമുണ്ട്. പൊള്ളിച്ച പപ്പടം കൃത്യമായി സൂക്ഷിച്ചുവച്ചിട്ടും തണുത്ത് പോകുകയാണ് ചെയ്യാറുള്ളത്. ഈ പ്രശ്നം ഇനി എളുപ്പത്തിൽ പരിഹരിച്ചാലോ. ചില എളുപ്പവഴികൾ പരിചയപ്പെടാം.
കിച്ചൻ ടവൽ ഉപയോഗിക്കുക: പൊള്ളിച്ച പപ്പടം അടച്ചുസൂക്ഷിക്കുന്ന എയർടൈറ്റ് പാത്രത്തിന്റെ അടിയിൽ ഒരു കിച്ചൻ പേപ്പർ ടവൽ വെച്ചതിനുശേഷം മാത്രം പപ്പടങ്ങൾ അതിൽ അടുക്കി വെക്കുക. ഇത് പപ്പടത്തിലെ ബാക്കി വരുന്ന എണ്ണയെയും ഈർപ്പത്തെയും വലിച്ചെടുത്ത് മൊരിവ് നിലനിർത്താൻ സഹായിക്കും
എയർടൈറ്റ് പാത്രങ്ങൾ: പ്ലാസ്റ്റിക്കിന്റെ വായു കടക്കാത്ത എയർടൈറ്റ് പാത്രങ്ങളിൽ മാത്രം പപ്പടം സൂക്ഷിക്കുക.
ചൂടാറിയ ശേഷം മാത്രം അടയ്ക്കുക: പപ്പടം വറുത്തയുടൻ തന്നെ പാത്രം അടച്ചുവയ്ക്കരുത്. ചൂടോടെ അടച്ചാൽ ആവി തങ്ങി പപ്പടം മൃദുവാകും. ചൂട് പൂർണ്ണമായും മാറിയ ശേഷം മാത്രം അടച്ചുവയ്ക്കുക.
എണ്ണ വാർന്നുപോകാൻ: പപ്പടം വറുത്ത ഉടൻ തന്നെ ടിഷ്യു പേപ്പർ വിരിച്ച പാത്രത്തിലേക്കോ അല്ലെങ്കിൽ എണ്ണ പൂർണ്ണമായി ഊറിപ്പോരാൻ തക്കവണ്ണം ഒരു അരിപ്പയിലോ വയ്ക്കുക.