കറി വെക്കാൻ ഒന്നുമില്ലേ? പേടിക്കേണ്ട, പപ്പടം ഉണ്ടല്ലോ!
പപ്പടം – അഞ്ചെണ്ണം
തേങ്ങ അരമുറി
മല്ലിപ്പൊടി- അര ടീസ്പൂൺ
മുളക് പൊടി- കാൽ ടീസ്പൂൺ
മഞ്ഞൾപ്പൊടി- അൽപ്പം
പപ്പടം – അഞ്ചെണ്ണം
തേങ്ങ അരമുറി
മല്ലിപ്പൊടി- അര ടീസ്പൂൺ
മുളക് പൊടി- കാൽ ടീസ്പൂൺ
മഞ്ഞൾപ്പൊടി- അൽപ്പം
കടുക്- കാൽ ടീസ്പൂൺ
എണ്ണ- ആവശ്യത്തിന്
പച്ചമുളക്- മൂന്ന് എണ്ണം
ചെറിയ ഉള്ളി- രണ്ടെണ്ണം
ലേശം വാളൻ പുളി
കറിവേപ്പില
ഉണ്ടാക്കുന്നവിധം
പപ്പടം ചെറിയ കഷ്ണങ്ങളായി മുറിച്ച് എണ്ണയിൽ പൊരിക്കുക. അത് മാറ്റിവെക്കുക.
തേങ്ങ നന്നായി ബ്രൌൺ നിറം ആകുംവരെ വറുത്തു നല്ലപോലെ അരച്ച് എടുക്കുക
ഒരു പാത്രം ചൂടാക്കി അതിൽ അൽപ്പം എണ്ണയൊഴിക്കുക. അതിലേക്ക് കടുക് ഇടുക.
കടുക് പൊട്ടിയതിന് ശേഷം കറിവേപ്പിലയും കഷ്ണങ്ങളാക്കിയ ചെറിയ ഉള്ളിയും പച്ചമുളകും ചേർക്കുക.
ഇത് അൽപ്പനേരം വഴറ്റുക. ഇതിന് ശേഷം മഞ്ഞൾപ്പൊടി, മുളക് പൊടി, മല്ലിപ്പൊടി എന്നിവ ചേർക്കുക.
ഇത് നന്നായി വഴറ്റിയതിന് ശേഷം അതിലേക്ക് ഒരു ലേശം വാളൻ പുളി ചേർക്കുക ( ഒരു നുള്ള് മതി അല്പം പുളിരസം ഉണ്ടാകാൻ വേണ്ടി മാത്രം ) അതിനുശേഷം തേങ്ങ അരച്ചത് ചേർക്കുക ഇനി ഇതിലേയ്ക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്തു ചേർത്ത് തിളപ്പിക്കുക.
ഇനി പൊരിച്ച് വെച്ചിരിക്കുന്ന പപ്പടം ചേർക്കാം. നന്നായി തിളച്ചതിന് ശേഷം ഉപ്പു നോക്കുക ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കുക…പപ്പടം ചേർത്ത് തിളച്ചതിനുശേഷം മാത്രം ഉപ്പു നോക്കിയാൽ മതി അതിനുമുന്നെ ഉപ്പു ഇടരുത് കാരണം പപ്പടത്തിൽ നല്ല ഉപ്പു ഉള്ളതാണ് ..ഇനി ഇറക്കി വയ്ക്കാം പപ്പടം കറി തയ്യാർ